കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചിട്ട ഓഫിസിൽ തീപിടുത്തം; രണ്ടുദിവസം അവധി നല്കിയ ഒാഫിസിൽ രണ്ട് ജീവനക്കാരുടെ സാന്നിധ്യം, ദുരൂഹത വർധിപ്പിച്ച് സംശയമുനകൾ ആരുടെ നേർക്ക്

സെക്രട്ടേറിയറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ പ്രതിഷേധം കനക്കുകയാണ്. സ്വര്‍ണക്കടത്തും അതിനെത്തുടർന്നുവന്ന വിവാദങ്ങളിൽ സംസ്ഥാനസർക്കാർ കത്തിനിൽക്കുമ്പോൾ മന്ത്രിമാരുടെയും വി.ഐ.പികളുടെയും വിദേശയാത്രകളും ഗസ്റ്റ് ഹൗസ് റൂം ബുക്കിങ്ങുമടക്കം അതീവരഹസ്യസ്വഭാവമടങ്ങുന്ന ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമായ പ്രൊട്ടോക്കോള്‍ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തെ നിസാരവത്കരിക്കാൻ ആരും തന്നെ തയ്യാറല്ല. എന്നാൽ സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത് കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചിട്ട ഓഫിസിലാണ് എന്നതാണ്. രണ്ടുദിവസം അവധി നല്കിയ ഒാഫിസിൽ രണ്ട് ജീവനക്കാരുടെ സാന്നിധ്യമുണ്ടായത് ദുരൂഹത വർധിപ്പിക്കുകയാണ്.
സെക്രേട്ടറിയറ്റിലെ ചീഫ് ജോയൻറ് പ്രോട്ടോകോള്‍ ഓഫിസർക്കാണ് കഴിഞ്ഞദിവസം േകാവിഡ് സ്ഥിരീകരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് ആരോഗ്യവിഭാഗം തിങ്കളാഴ്ച ഉച്ചയോടെ ഇൗ ഭാഗങ്ങളിലെ ഓഫിസുകൾ സീല്‍ ചെയ്യുകയായിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജീവനക്കാര്‍ വേരണ്ടെന്ന് നിർദേശം നൽകുകയും ചെയ്തു. എന്നാല്‍, തീപിടിത്തമുണ്ടായപ്പോള്‍ രണ്ട് ജീവനക്കാര്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറി പി. ഹണി മദ്യമങ്ങളോട് പറഞ്ഞത്.
അതേസമയം എല്ലാ ജീവനക്കാര്‍ക്കും അവധി നല്‍കിയിട്ടും രണ്ടുപേര്‍ എന്തിന് വന്നുവെന്നത് ദുരൂഹമായി തന്നെ തുടരുകയാണ്. ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു. എന്നാൽ സെക്രട്ടേറിയറ്റില്‍ ആറ് ഫയര്മാന്മാരെ നിയോഗിച്ചിട്ടുണ്ട്. തീപിടിത്ത സമയത്ത് ആരും സ്ഥലത്ത് ഇല്ലായിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. അതിനിടെ, സെക്രേട്ടറിയറ്റിലെ തീപിടിത്തം അറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കുകയാണ് ഉണ്ടായത്. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്മേത്ത എത്തി മാധ്യമപ്രവർത്തകരെ സെക്രേട്ടറിയറ്റിൽനിന്ന് പുറത്താക്കിയശേഷമാണ് ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത് തന്നെ.
https://www.facebook.com/Malayalivartha


























