Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇടിമിന്നലുണ്ടായി വലിയ നാശനഷ്ടമുണ്ടായി എന്നത് ആരെങ്കിലും അറിഞ്ഞിരുന്നോ? സെക്രട്ടേറിയറ്റിലെ ഒരു സുപ്രധാന ഓഫീസ് അടച്ചിട്ടിട്ട് ഇവിടെ ആരും അറിഞ്ഞില്ല; ഫ് സെക്രട്ടറി പിണറായി വിജയന്റെ ചെരുപ്പ് തുടയ്ക്കുന്നയാള്‍! സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

26 AUGUST 2020 12:56 PM IST
മലയാളി വാര്‍ത്ത

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീപിടുത്തം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക്് അനുസരിച്ച് നടന്നതാണെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് താന്‍ വെളിപ്പെടുത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയിലേയും സെക്രട്ടേറിയറ്റിലെയും സിസിടിവി കാമറകള്‍ ഇടിമിന്നലേക്ക് നശിച്ചുപോയെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ ഫയലുകളുടെ സുരക്ഷ സംബന്ധിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജൂലായ് 13ന് സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ തീവയ്പിന്റെ തിരക്കഥയുണ്ട്. 'സെക്രട്ടേറിയറ്റില്‍ അഗ്നിബാധ തടയാന്‍ താഴെപറയുന്ന കാര്യങ്ങള്‍ പറയുന്നു' എന്ന് പറഞ്ഞ് 10 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സെക്രട്ടേറിയറ്റുകളില്‍ ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും കടലാസും ഉടന്‍ നീക്കം ചെയ്യണം. അഗ്നിബാധയ്ക്കു സാധ്യതുള്ളതായി കാണുന്നു.

അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെ ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ് എന്നറിയിച്ചിരുന്നു. സെക്ഷന്‍ ഓഫീസ് ക്യാബിന്‍ എന്നിവിടങ്ങളില്‍ പുസ്തകങ്ങളും കടലാസും അലക്ഷ്യമായി ഇടരുത്. അക്കൗണ്ട്‌സ് സെക്ഷനില്‍ ബില്ലുകളും മറ്റും സൂക്ഷിക്കരുത്. കമ്പ്യുട്ടര്‍, മറ്റ് ഇലക്ട്രിക് വസ്തുക്കള്‍ എന്നിവയുടെ സമീപം കടലാസും തീപിടിക്കുന്ന മറ്റ് വസ്തുക്കളും സൂക്ഷിക്കരുതെന്നും തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ചീഫ് സെക്രട്ടറി പിണറായി വിജയന്റെ ചെരുപ്പ് തുടയ്ക്കുന്ന ആളാണ്. എ.കെ.ജി സെന്ററില്‍ നിന്നാണോ അദ്ദേഹത്തിന് ശമ്പളമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് സഹായം നല്‍കിയ കമ്പനികള്‍ക്ക് കരാര്‍ നല്‍കണമെന്ന് പറഞ്ഞയാളാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ആന്റിജന്‍ കൊവിഡ് പരിശോധന നടത്തി. േപ്രാട്ടോക്കോള്‍ ഓഫീസില്‍ മാത്രമാണോ പരിശോധന നടത്തിയത്?. വിവാദ നായകനായ ഷൈന്‍ ഹക്കിന് മാത്രമാണോ കൊവിഡ് പോസിറ്റീവ് ആയത്.

സി.പി.എം അനുഭാവികളായ രണ്ടു പേര്‍ മാത്രം എങ്ങനെയാണ് അടച്ചിട്ട ഓഫീസില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് ചീഫ് സെക്രട്ടറി ഓടിച്ചുവിട്ടത്. പ്രോട്ടോക്കോള്‍ ഓഫീസ് അടയ്ക്കാനും തീപിടുത്തമുണ്ടാക്കാനും സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കത്തിയ ഫയല്‍ ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്ക് ചെയ്യുന്നതാണെന്ന് അഡീഷണല്‍ സെക്രട്ടറി പി.ഹണിക്ക് പറയാന്‍ കഴിയുന്നത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് ഇത് കൃത്യമായി പറയാന്‍ കഴിയുന്നത്. ഏതൊക്കെ ഫയല്‍ അവിടെയുണ്ടെന്ന് എങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത്.

പ്രോട്ടോക്കോള്‍ ഫയലുകള്‍ എല്ലാം ഇ-ഫയലുകളാണോ? മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകള്‍ ഇ ഫയല്‍ ആേണാ എങ്കില്‍ നമ്പര്‍ പറയുക. മന്ത്രിമാര്‍ക്കൊപ്പം വിദേശയാത്ര നടത്തിയ വിവിഐപികള്‍ ആരൊക്കെയാണ്. കസ്റ്റംസ് ക്ലിയറന്‍സ് നല്‍കിയ ഫയലുകളുടെ നമ്പറുകള്‍ പറയട്ടേ. യു.എ.ഇയില്‍ നിന്ന് ഇവിടെവന്ന വിവിഐപികള്‍ ആരൊക്കെയെന്ന് ഇ ഫയല്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ നമ്പര്‍ അറിയിക്കട്ടെ.- സുരേന്ദ്രന്‍ പറഞ്ഞു.

തീപിടുത്തമുണ്ടാകുമെന്ന് ജ്ഞാന ദൃഷ്ടിയുള്ള സര്‍ക്കാരായിരുന്നു പിണറായി വിജയന്റേത് എന്ന് അറിഞ്ഞിരുന്നില്ല. സ്പ്രിംഗ്‌ളര്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ട് എന്തായി. ശിവശങ്കറിന്റെ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെ വച്ചിട്ട് എന്തായി. ഇത് സര്‍ക്കാര്‍ ആസൂത്രിതമായി നടപ്പാക്കിയ തീപിടുത്തമാണ്. ഇതില്‍ പിണറായി വിജയന്‍ ഉത്തരം പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയേയും ഉേദ്യാഗസ്ഥരെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള തീപിടുത്തമാണ്. ഇതില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനും സെക്രട്ടേറിയറ്റില്‍ ഏതു സമയത്തും കയറാം. തനിക്ക് സന്ദര്‍ശന സമയത്ത് പോലും കയറാന്‍ കഴിയില്ല. ഇ.പി ജയരാജന്‍ പറയുന്നു താനാണ് കത്തിച്ചതെന്ന്. ഈജാതി മന്ത്രിമാരെ വച്ച് മുഖ്യമന്ത്രി എന്താണ് കേരളത്തില്‍ ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇടിമിന്നലുണ്ടായി വലിയ നാശനഷ്ടമുണ്ടായി എന്നത് ആരെങ്കിലും അറിഞ്ഞിരുന്നോ? സെക്രട്ടേറിയറ്റിലെ ഒരു സുപ്രധാന ഓഫീസ് അടച്ചിട്ടിട്ട് ഇവിടെ ആരും അറിഞ്ഞില്ല. -സുരേന്ദ്രന്‍ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends