Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഭാര്യയെ മണ്ണെണ്ണ സ്റ്റൗവിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ഏഴു വർഷം തടവും അമ്പതിനായിരം രൂപ പിഴയും

26 AUGUST 2020 08:45 PM IST
മലയാളി വാര്‍ത്ത

മണ്ണെണ്ണ സ്റ്റൗവിലേക്ക് പിടിച്ചു തള്ളി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഏഴു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ ഭർത്താവ് നെയ്യാർഡാം അര്യനാട് കുറ്റിച്ചൽ നിലമ മുഴിയിൽ പുത്തൻവീട്ടിൽ ചന്ദ്രനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൻ.ജയവന്ത് ശിക്ഷ വിധിച്ചത്.

ആര്യനാട് കുറ്റിച്ചൽ സ്വദേശിനി കുമാരിയെയാണ് ഭർത്താവ് ചന്ദ്രൻ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി. പ്രതിയായ ചന്ദ്രൻ പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവനുഭവിക്കണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ മരണപ്പെട്ട കുമാരിയുടെ മക്കൾക്ക് നൽകാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയോടും കോടതി ഉത്തരവിട്ടു. നിഷ്ഠൂരപാതകം ചെയ്ത പ്രതിക്ക് കൃത്യം ചെയ്ത രീതിയും സ്വഭാവവും വിലയിരുത്തുമ്പോൾ മാനസാന്തര പാതയായ നല്ല നടപ്പു നിയമത്തിൻ്റെ ഔദാര്യത്തിന് അർഹതയില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് നിരന്തരം മദ്യപിച്ച് വന്ന് കലഹം ഉണ്ടാക്കുന്നത് ഭാര്യ ചോദ്യം ചെയ്തതിൽ വച്ചുള്ള വിരോധത്താൽ പ്രതി കൃത്യം നിർവ്വഹിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭാര്യ മണ്ണെണ്ണ സ്റ്റൗവിൽ മണ്ണെണ്ണ നിറക്കവേ ചന്ദ്രൻ അവരെ സ്റ്റൗവിലേക്ക് തളളിയിടുകയായിരുന്നു. തൽസമയം സമീപത്തിരുന്ന കത്തിക്കൊണ്ടിരുന്ന വിളക്കും ദേഹത്ത് വീണ് തീയാളിപ്പടർന്നു. 81% പൊള്ളലേറ്റ കുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചെങ്കിലും മൂന്നാം നാൾ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ ചെന്ന് മജിസ്ട്രേട്ട് രേഖപ്പെടുത്തിയ മരണ മൊഴി ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 32 പ്രകാരം വിചാരണയിൽ നിർണ്ണായക തെളിവായി. ഏക ദൃക്സാസാക്ഷിയായ മൈനറായ മകൻ്റെ മൊഴി ''വൊയർ ഡയർ'' തെളിവായി കോടതി സ്വീകരിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (1) പ്രകാരമുള്ള കൊലപാതമല്ലാത്ത നരഹത്യ കുറ്റത്തിന് പ്രതി അപരാധിയാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 222 (1) പ്രകാരമാണ് കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്ത കേസിൽ നരഹത്യാ കുറ്റം തെളിഞ്ഞതിനാൽ വലിയ കുറ്റമായ കൊലപാതകത്തിൽ ഉൾപ്പെടുന്ന കുറഞ്ഞ കുറ്റമായ നരഹത്യാകുറ്റത്തിന് കോടതി പ്രതിയെ ശിക്ഷിക്കുന്നത്. അതിന് വീണ്ടും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 216 പ്രകാരമുള്ള കുറ്റപത്രം ഭേദഗതി വരുത്തിയോ മാറ്റം വരുത്തിയോ പ്രതിക്ക് മേൽ പുനർ കുറ്റം ചുമത്തേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends