സംസ്ഥാനത്ത് രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്; പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ പ്രത്യാഘാതം വലുതാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ പരിപാടികളും സമരങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരില്‍ നിന്നും ആരിലേക്കും രോഗം പകരാനുള്ള സാധ്യതയാണുള്ളത്. അവരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളിലേക്കും മുതിര്‍ന്നവരിലേക്കും പകരാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അവരോടുംകൂടി ചെയ്യുന്ന ക്രൂരതയാണ്. ദുരന്ത നിവാരണ നിയമമനുസരിച്ചും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും ഇത് കുറ്റകരവുമാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണനിരക്കും വന്‍ തോതില്‍ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























