സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ തീരുമാനമായി

സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ തീരുമാനമായി. ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി എക്‌സെെസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
"നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ട് മണിക്കൂര്‍ കൂടി നീട്ടി. മദ്യവില്‍പ്പനശാലകള്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. ഓണത്തിനു മുന്‍പായി ഈ തീരുമാനം നടപ്പിലാക്കും. ബാറുകള്‍ക്ക് സാധാരണ പോലെ വെെകീട്ട് അഞ്ച് വരെ മാത്രമായിരിക്കും പ്രവര്‍ത്തനാനുമതി. ഈ സമയക്രമം ഓണക്കാലത്തേക്ക് മാത്രമല്ല," എക്‌സെെസ് മന്ത്രി പറഞ്ഞു.
അതിരുകടക്കരുത്, പ്രത്യാഘാതം വലുത്; തലസ്ഥാനത്തെ പ്രതിഷേധങ്ങളെ തള്ളി ആരോഗ്യമന്ത്രി
പ്രവര്‍ത്തനസമയം നീട്ടിയതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കണുകള്‍ അധികം നല്‍കാനാകുമെന്ന് അധികൃതര്‍ പറയുന്നു. ബെവ്ക്യൂ ആപ്പിന്റെ ബുക്കിങ് രീതിയിലും മാറ്റം വരും. നിലവില്‍ ബെവ്‌ക്യൂ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്‌താല്‍ പിന്നീട് മൂന്ന് ദിവസം കാത്തിരിക്കണം, എങ്കിലേ അടുത്ത ബുക്കിങ് സാധ്യമാകൂ. ഇനിമുതല്‍ ദിവസവും ബെവ്‌ക്യൂ ആപ്പിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും.
അതേസമയം, തിരുവോണ ദിവസം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യവില്‍പ്പനയില്ല. തിരുവോണത്തിന് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























