നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ജി സുധാകരന്‍

കണ്ണൂരില്‍ തലശ്ശേരി മാഹി ബൈപാസില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണ പങ്കാളിത്തമില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂര്‍ണ്ണമായ നേതൃത്വത്തിലാണ് നിര്‍മ്മാണം.
ജി സുധാകരന്റെ പ്രസ്താവന:
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശ്ശേരിമാഹി ബൈപ്പാസില്‍ നിട്ടൂരിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്നത് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് തേടി. കോഴിക്കോട് അഴിയൂര്‍ മുതല്‍ കണ്ണൂര്‍ മുഴുപ്പിലങ്ങാട് വരെ NH 66 ല്‍ 18.5 കി.മീ ദൂരത്തില്‍ 1181 കോടി ചിലവില്‍ ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുമ്‌ബോഴാണ് ഇപ്പോഴത്തെ അപകടം. 4 പാലങ്ങളും ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജും 19 കലിങ്കുകളും ഈ ബൈപ്പാസിലുണ്ട്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ NHAI യുടെ പൂര്‍ണ്ണമായ നേതൃത്വത്തിലാണ് നിര്‍മ്മാണം എന്നിരിക്കിലും മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ബീമുകള്‍ തകര്‍ന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha


























