Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പമ്പ ത്രിവേണിയിലെ മണല്‍വാരലില്‍ അഴിമതി: വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

27 AUGUST 2020 06:06 AM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പമ്പ ത്രിവേണിയിലെ മണല്‍വാരലില്‍ അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ച വിജിലന്‍സ് അന്വേഷണമാണ് കോടതി അനുവദിച്ചതെന്ന പ്രത്യേകതയുമുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കലക്ടര്‍ പി.ബി. നൂഹ്, കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്‌സ് ലിമിറ്റഡ് എംഡി എസ്. അശോക് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് അനുമതി. പിണറായി സര്‍ക്കാരിനെതിരായ ആദ്യ വിജിലന്‍സ് അന്വേഷണമാണിത്.

കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും 40 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ള നിര്‍ദേശം.

പമ്പ ത്രിവേണിയില്‍ 2018-ലെ പ്രളയത്തില്‍ അടിഞ്ഞ കോടിക്കണക്കിനു രൂപയുടെ മണല്‍, മാലിന്യങ്ങളെന്ന നിലയില്‍ സൗജന്യമായി നീക്കം ചെയ്യാന്‍ കണ്ണൂരിലെ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്‌സ് ലിമിറ്റഡിനു കരാര്‍ നല്‍കിയതാണ് വിഷയം. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ കോട്ടയത്തെ സ്വകാര്യ വ്യക്തിക്ക് സൗജന്യമായി മണല്‍ വാരിക്കൊണ്ടുപോകാന്‍ അനുവാദം കൊടുത്തെന്നും ഇതില്‍ കോടികളുടെ അഴിമതിയുണ്ടെന്നുമാണ് രമേശ് ആരോപിച്ചത്. ഇടപാടു വഴി സര്‍ക്കാരിനു ലഭിക്കേണ്ട 10 കോടി രൂപ നഷ്ടമായെന്നും വാദിച്ചിരുന്നു.

ജൂണ്‍ 6-ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഇതു സര്‍ക്കാരിലേക്ക് അയച്ചെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. എന്നാല്‍, ഇതിനു രണ്ടാഴ്ച മുന്‍പു രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.

മുഖ്യമന്ത്രി തന്നെ മണലെടുപ്പിനെ ന്യായീകരിച്ചു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സിപിഎം - സിപിഐ രാഷ്ട്രീയഭിന്നതയും പുറത്തുവന്നിരുന്നു. വിരമിക്കുന്നതിനു മുന്‍പ്, ചീഫ് സെക്രട്ടറി ടോം ജോസിന്റെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഹെലികോപ്റ്ററില്‍ പമ്പയിലെത്തി മണലെടുപ്പു വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു.

പ്രളയത്തില്‍ അടിഞ്ഞുകൂടിയ ഒരു ലക്ഷം ടണ്‍ മണലും മണ്ണും ആദ്യം ടണ്ണിനു 2777 രൂപ നിശ്ചയിച്ചു ലേലത്തിനു വച്ചിരുന്നു. ആരും കരാര്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ലേലത്തുക ടണ്ണിനു 1200 രൂപയായി കുറച്ചു. അതിനു ശേഷമാണു പത്തനംതിട്ട കലക്ടര്‍ കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്‌സിനു സൗജന്യമായി കരാര്‍ നല്‍കിയത്.

ദുരന്ത നിവാരണ നിയമത്തിലെ 34 (ഡി) വകുപ്പു പ്രകാരം, മാലിന്യങ്ങള്‍ നീക്കാന്‍ കമ്പനികളെ ചുമതലപ്പെടുത്താം. എന്നാല്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയത് മാലിന്യങ്ങളല്ല, മണലാണെന്നതാണു പ്രശ്‌നം. കരാര്‍ ലഭിച്ച കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രോഡക്ട്‌സ് ലിമിറ്റഡ് ഉപകരാറുകാരെ നിയോഗിച്ചു. ഇടപാടു വിവാദമാകുകയും മണല്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നറിയുകയും ചെയ്തതോടെ കരാറില്‍നിന്നു പിന്മാറുകയും ചെയ്തു

അന്വേഷണ ഏജന്‍സിക്ക് പൊതു ജനസേവകര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെങ്കില്‍, 2018-ലെ അഴിമതിനിരോധന നിയമ ഭേദഗതി പ്രകാരം ബന്ധപ്പെട്ട നിയമന അധികാരികളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, വിജിലന്‍സ് കോടതിക്ക് നടപടി സ്വീകരിക്കാന്‍ വിലക്കില്ല. ഭേദഗതി നിലവില്‍ വന്ന ശേഷം, രാജ്യത്ത് കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുന്ന ആദ്യത്തെ സംഭവമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (3 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (7 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (7 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (8 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends