സുരേന്ദ്രന്റെ യോഗമേ... പഴയ സുരയല്ല താനെന്ന് തെളിയിച്ച് കെ സുരേന്ദ്രന്‍; ശബരിമലയില്‍ കയറാനായി ഇരുമുടികെട്ടുമായി പോയ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത് 21 ദിവസം; അതോടെ താരമായ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി; വീണ്ടും സുരേന്ദ്രനെതിരെ കേസ് വരുമ്പോള്‍ പഴയ കാര്യങ്ങളും ചര്‍ച്ചയാകുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്ന് പഴയ സുരേന്ദ്രനല്ല കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. സുരേന്ദ്രന്റെ വളര്‍ച്ച കല്ലും മുള്ളും നിറഞ്ഞതാണ്. 2018 നവംബര്‍ 17 ന് ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ചാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ആറസ്റ്റ് ചെയ്തത്. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകള്‍ ചുമത്തി. ഇതോടെ സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും തലസ്ഥാനത്ത് സമാന സംഭവമുണ്ടായിരിക്കുകയാണ്. സെക്രട്ടറിയേറ്റില്‍ തീപിടിച്ചതറിഞ്ഞ് ചെറിയ വാര്‍ത്തയായപ്പോള്‍ അത് രാഷ്ട്രീയമായി കത്തിച്ചത് കെ. സുരേന്ദ്രനാണ്. പിന്നീടാണ് ചെന്നിത്തലയും കൂട്ടരും ഏറ്റെടുത്തത്. ശബരിമലയില്‍ കയറുന്നത് പോലെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിലും കയറി ലൈവ് നല്‍കി. അവസാനം സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. സെക്രട്ടറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവരെയുമാണ് പോലീസ് ബലമായി അറസ്റ്റ് ചെയ്തത്. എന്നാല്‍ പഴയതുപേലെ 21 ദിവസം എടുത്തില്ല സുരേന്ദ്രന് പുറത്ത് വരാന്‍. വെറും 21 മിനിറ്റിന് മുമ്പേ സുരേന്ദ്രന്‍ പുറത്തിറങ്ങി.
അതേസമയം തീപിടിത്തം ഉണ്ടായതറിഞ്ഞ് സെക്രട്ടേറിയറ്റിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ല അധ്യക്ഷന്‍ വി.വി.രാജേഷ് അടക്കം എട്ടു ബിജെപി നേതാക്കള്‍ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചാര്‍ത്തിയാണ് കേസ്.
സെക്രട്ടേറിയറ്റിലെ സന്ദര്‍ശന സമയത്താണ് തങ്ങള്‍ അകത്തേക്ക് കടന്നതെന്നും ജോലിയിലുണ്ടായിരുന്നു പോലീസുകാര്‍ തങ്ങളെ അഭിവാദ്യം ചെയ്തിരുന്നെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. സത്യം പറയുന്നവരുടെ വായ് മൂടിക്കെട്ടാനുള്ള പിണറായി സര്‍ക്കാരിന്റെ പതിവ് പരിപാടി ആണിതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം അന്ന് 21 ദിവസം ജയിലില്‍ കിടന്ന സുരേന്ദ്രന്‍ ഇന്ന് ബിജെപി അധ്യക്ഷനാണെന്നാണ് ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറയുന്നത്. ഇനിയും ജയിലിലാക്കി മറ്റുപലതാക്കരുത്. ജയിലില്‍ കിടക്കാന്‍ പേടിയില്ലെന്നും വിവി രാജേഷ് പറഞ്ഞു.
അതേസമയം സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാനമായ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സമഗ്രാന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. തീപിടിത്തമുണ്ടായ ഉടനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിനകത്തെത്തിയതിലും ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലിലാണിത്.
ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തീപിടിത്തത്തിന് പ്രതിപക്ഷം മറ്റൊരു രാഷ്ട്രീയമാനം ചമയ്ക്കുന്ന സാഹചര്യത്തില്‍, ഇതിനെ മറികടക്കാന്‍ സമഗ്രാന്വേഷണം വേണമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അഡിഷണല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഗൂഢാലോചനയടക്കമുള്ളവയും ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.നയതന്ത്രവിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തീപിടിത്തത്തില്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയത്. ചീഫ്‌സെക്രട്ടറി പോലും ഓഫീസില്‍ നിന്ന് താഴേക്കെത്തുന്നതിന് മുമ്പ് ബി.ജെ.പി പ്രസിഡന്റ് എങ്ങനെ അവിടെയെത്തിയെന്നും പരിശോധിക്കും. എന്തായാലും തീപിടിത്തത്തിന്റെ പേരില്‍ സുരേന്ദ്രന്‍ വീണ്ടും സ്റ്റാര്‍ ആകുകയാണ്.
"
https://www.facebook.com/Malayalivartha


























