സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കിയിട്ടില്ല.... സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്നാ സുരേഷിന്റെ 'കമ്മിഷന്‍' വെളിപ്പെടുത്തലുകള്‍ പൊളിയുന്നു.. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി സെയിന്‍ വെഞ്ച്വേഴ്സ് ഉടമ, പല ഇടപാടുകളില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറുകളിലുള്ള ഒരുകോടി രൂപയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ സംശയത്തിന്റെ നിഴലില്‍

സ്വപ്നയ്ക്ക് കമ്മിഷന്‍ നല്‍കിയിട്ടില്ല.... സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്നാ സുരേഷിന്റെ 'കമ്മിഷന്‍' വെളിപ്പെടുത്തലുകള്‍ പൊളിയുന്നു.. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി സെയിന്‍ വെഞ്ച്വേഴ്സ് ഉടമ. നേരത്തേ യൂണിടാക് ഉടമയും സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷന്‍ നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കിയിരുന്നു.
ഇതോടെ, യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള പല ഇടപാടുകളില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറുകളിലുള്ള ഒരുകോടി രൂപയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ സംശയത്തിന്റെ നിഴലിലായി. സെയിന്‍ വെഞ്ച്വേഴ്സ്, യൂണിടാക് ബില്‍ഡേഴ്സ്, ഫോര്‍ത്ത് ഫോഴ്സ്, യു.എ.എഫ്.എക്‌സ്. എന്നീ കമ്പനികള്‍ യു.എ.ഇ. കോണ്‍സുലേറ്റുമായി വിവിധ ഇടപാടുകള്‍ നടത്തിയപ്പോള്‍ തനിക്ക് കമ്മിഷന്‍ ലഭിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി.
എന്നാല്‍, സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷന്‍ നല്‍കിയിട്ടില്ലെന്നും ബാങ്ക് ട്രാന്‍സ്ഫറിലൂടെ 'ഇസോമങ്ക്' എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയതെന്നും യൂണിടാക് ഉടമ ഇ.ഡി.ക്കുമുമ്പാകെ മൊഴിനല്‍കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ കമ്പനിയാണ് 'ഇസോമങ്ക്'.അതിനിടെ, തിരുവനന്തപുരത്തെ ബാങ്ക് ലോക്കറിലെ സന്പാദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.
തന്റെ പേരില്‍ക്കൂടിയുള്ള ലോക്കറുകള്‍ ആയതിനാല്‍ അത് അന്വേഷിക്കേണ്ടതായിരുന്നെന്നും വേണുഗോപാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ റിമാന്‍ഡ് കാലാവധി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്തമാസം ഒമ്പതുവരെ നീട്ടി.
"
https://www.facebook.com/Malayalivartha


























