കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുതിച്ചുയരുന്നു.... . വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍, രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24,315,456 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 828,721 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 16,842,031 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 5,998,702 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് 183,607 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,296,295 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 3,722,004 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 117,756 ആയി. 2,908,848 പേര്‍ സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ 3,307,749 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,629 പേര്‍ മരിച്ചു. 2,523,443 പേര്‍ രോഗമുക്തി നേടി.
https://www.facebook.com/Malayalivartha


























