സെക്രട്ടറിയേറ്റിലെ തീപിടുത്തം.... അട്ടിമറിസാധ്യത തള്ളി അഗ്‌നിശമനസേന.... ഫാനിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അഗ്‌നിശമനസേനയുടെ നിഗമനം

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ അട്ടിമറിസാധ്യത തള്ളി അഗ്‌നിശമനസേന. തീപിടിത്തത്തില്‍ അട്ടമിറി ഉണ്ടായിട്ടില്ലെന്നും ഫാനിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നുമാണ് അഗ്‌നിശമനസേനയുടെ നിഗമനം.ഗുരുതരമായ തീപിടിത്തം അല്ല ഉണ്ടായതെന്നുമാണ് കണ്ടെത്തല്‍.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ഇന്ന് സമര്‍പ്പിക്കും. പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് അഗ്‌നിശമനസേനയുടെയും കണ്ടെത്തല്‍. ഫാനില്‍നിന്ന് തീയുണ്ടായി എന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha


























