ഇവിടെ തീപിടിക്കുമ്പോള്‍ ഷിബുവിനെ ചുട്ടെടുത്ത് ബിജെപി എന്തായിരുന്നു മലപ്പുറം കത്തി മെഷീന്‍ ഗണ്ണ് ഉലക്കേട മൂട് മഷിയിട്ടിട്ടും തെളിഞ്ഞില്ല... സ്വാമി സന്ദീപാനന്ദ ഗിരി മഹാജ്ഞാനിയാണ് ലോകത്തെ സകല കാര്യങ്ങളും ഉള്‍ക്കണ്ണാല്‍ പ്രവചിക്കും.പക്ഷെ തന്റെ ആശ്രമ കൊട്ടാരം തീവച്ചത് ആരാണെന്ന് കണ്ടുപിടിക്കാന്‍ 2 വര്‍ഷം കഴിഞ്ഞിട്ടും കഴിഞ്ഞില്ല; മുഖ്യമന്ത്രി കൊടിവച്ച കാറില്‍ എത്തിയിട്ടും പോലീസിനും കണ്ടുപിടിക്കാനായില്ല; സെക്രട്ടറിയേറ്റിന് തീപിടിക്കുമ്പോള്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്വാമിയായിരുന്നു സ്വാമി സന്ദീപാ

മഷിയിട്ടിട്ടും തെളിഞ്ഞില്ല... സ്വാമി സന്ദീപാനന്ദ ഗിരി മഹാജ്ഞാനിയാണ് ലോകത്തെ സകല കാര്യങ്ങളും ഉള്‍ക്കണ്ണാല്‍ പ്രചിക്കും; പക്ഷെ തന്റെ ആശ്രമ കൊട്ടാരം തീവച്ചത് ആരാണെന്ന് കണ്ടുപിടിക്കാന്‍ 2 വര്‍ഷം കഴിഞ്ഞിട്ടും കഴിഞ്ഞില്ല; മുഖ്യമന്ത്രി കൊടിവച്ച കാറില്‍ എത്തിയിട്ടും പോലീസിനും കണ്ടുപിടിക്കാനായില്ല; സെക്രട്ടറിയേറ്റിന് തീപിടിക്കുമ്പോള്‍
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്വാമിയായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരി. ദൂരദര്‍ശനിലൂടെ ഭാഗവതം വ്യാഖ്യാനം ചെയ്താണ് സ്വാമി മതത്തിനതീതമായി മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്. അതിനിടെ പ്രശസ്തനായ സ്വാമി തന്നെ വിശ്വാസികളുടെ കൂടെ നില്‍ക്കാതെ തള്ളിപ്പറയുകയും ചെയ്തു. അയ്യപ്പന് കേട്ടുകേള്‍വിയില്ലാത്ത പരിവേഷം ചാര്‍ത്തി ഭക്തരുടെ എതിര്‍പ്പ് ഏറ്റുവാങ്ങി. അങ്ങനെ ചാനല്‍ ചര്‍ച്ചകളില്‍ ഭക്തര്‍ക്കെതിരായി സംസാരിച്ചപ്പോള്‍ സ്വാമിയെന്ന് വിളിച്ച വായ് കൊണ്ട് ലൈവില്‍ തന്നെ ബിജെപിക്കാര്‍ ഷിബുവെന്ന് വിളിയായി. ജനം ചിരിച്ച് മണ്ണ് കപ്പി.
അതിനിടെ സ്വാമിയുടെ വാക്‌പോര് ശക്തമായപ്പോള്‍ തിരുവനന്തപുരം കുണ്ടമന്‍കടവ് ആശ്രമത്തിന് സമീപം ഷിബുവിനെതിരെ പോസ്റ്റര്‍ പതിച്ചു. സ്വാമി ആക്രമണ ഭിഷണിയായി നിലവിളിച്ചപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുകൂലിക്കുന്നവരുടെ പിന്തുണ സ്വാമിക്കായി. അതിനിടെ 2018 ഒക്‌ടോബറില്‍ സ്വാമിയുടെ കൊട്ടാമാണെങ്കിലും ആശ്രമം എന്ന് പറയുന്ന സ്ഥലത്ത് തീപിടിച്ചു. സര്‍ക്കാരും പാര്‍ട്ടിയും രാഷ്ട്രീയമായി കണ്ട് സംഘപരിവാരാണ് തീ വച്ചതെന്ന പബ്ലിസിറ്റി നല്‍കി. ഇതോടെ ന്യായീകരണ തൊഴിലാളികള്‍ വാചാലരായി. പക്ഷെ ആരാണ് ചെയ്തതെന്ന് രണ്ട് വര്‍ഷമായും തെളിഞ്ഞില്ല. ഇത് ഓര്‍മ്മപ്പെടുത്തിയത് ബിജെപി അധ്യക്ഷനായ സുരേന്ദ്രനാണ്. സ്വാമിയെ ഷിബു എന്ന് വിളിച്ച് കൊണ്ടാണ് കളിയാക്കിയത്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അപ്പോള്‍ അന്നുണ്ടായ പുകില് എന്തിന്?
ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോര്‍ച്ചും കത്തി. ആശ്രമത്തിന് മുന്നില്‍ റീത്തും വെച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിധിയെ ശക്തമായി അനുകൂലിച്ച സന്ദീപാനന്ദ ഗിരിക്ക് ഭീഷണികള്‍ ഉണ്ടായതിന് പിന്നാലെ നടന്ന അക്രമം വലിയ ചര്‍ച്ചയായി. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു.
എന്നാല്‍ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് സംഭവത്തില്‍ ഉണ്ടായത്. ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോള്‍ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല. കേസ് പ്രത്യേക സംഘത്തെ ഏല്‍പിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശബരിമല വിവാദത്തിന് മുന്‍പ് തന്നെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നെന്നും ഇത്തരം കാര്യങ്ങള്‍ക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലും നടപടി ആയില്ല. ദൃക്‌സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ട് ഒന്നുമുണ്ടായില്ല. അന്വേഷണത്തില്‍ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അന്നേ സ്വാമിയോ വേണ്ടപ്പെട്ടവരോ തീവച്ചതാണെന്ന് ബിജെപിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു. കുണ്ടമന്‍കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഷിബുവിന്റെ തന്നെ കരങ്ങള്‍ ആണെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പരിഹാസം.
ഇതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്തെത്തിയിരുന്നു. പികെ ഷിബു നിങ്ങളുടെ സങ്കല്‍പ്പത്തിലെ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള യുവതികള്‍ക്കും പ്രവേശനമുണ്ടെന്നും വിശദമാക്കി. പി കെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണയോടും പുഷ്‌കലയോടും സത്യകനോടുംകൂടി കണ്ടേക്കാം. പി.കെ ഷിബു സന്ദീപാനന്ദഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും സംഘികള്‍ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണു കാണുക എന്നതാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സാധാരണ മനുഷ്യര്‍ നോക്കുമ്പോള്‍ സാളഗ്രാം ആശ്രമത്തില്‍ കാണാന്‍ കഴിയുക സ്വാമി സന്ദീപാനന്ദ ഗിരിയേയാണെന്നും സ്വാമി പറയുന്നു. കുണ്ടമന്‍കടവിലെ ആശ്രമം ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സ്വാമിയുടെ തന്നെ കരങ്ങള്‍ ആണെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ പരിഹാസം.
അങ്ങനെ രസകരമായ പഴയ ഓര്‍മ്മകര്‍ സമ്മാനിക്കുന്നതാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha


























