കൊച്ചി മെട്രോ സര്‍വീസ് കോവിഡ്-19 അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ പുനരാരംഭിക്കും... കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സംസ്ഥാനത്ത് മെട്രോകള്‍ സജീവമാകും, 20 മിനിറ്റ് ഇടവേളയിലാകും ആദ്യ ദിനങ്ങളില്‍ സര്‍വീസ് നടത്തുക

കൊച്ചി മെട്രോ സര്‍വീസ് കോവിഡ്-19 അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ പുനരാരംഭിക്കും. ഇതിനായി എല്ലാ സജ്ജമാക്കിയിരിക്കുകയാണ് കെഎംആര്‍എല്‍. അണ്‍ലോക്ക് നാല് എത്തുന്നതോടെ മെട്രോ സജീവമാകും. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സംസ്ഥാനത്ത് മെട്രോകള്‍ സജീവമാകും. 20 മിനിറ്റ് ഇടവേളയിലാകും ആദ്യ ദിനങ്ങളില്‍ സര്‍വീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് കൂടുകയാണെങ്കില്‍ ഈ ഇടവേള വെട്ടിച്ചുരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെയായിരിക്കും സര്‍വീസുകള്‍ നടത്തുക. ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നായിരിക്കും അവസാന സര്‍വീസുകള്‍ ആരംഭിക്കുക. എന്നാല്‍ തൈക്കൂടം മുതല്‍ പേട്ടവരെയുള്ള ഒന്നാംഘട്ട അവസാന റീച്ചില്‍ ഇപ്പോള്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു
"
https://www.facebook.com/Malayalivartha


























