എയ്ഡഡ്, മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ അംഗപരിമിതര്‍ക്ക് 4% സംവരണം; ഹൈക്കോടതി ശരിവച്ചു

സര്‍ക്കാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും അംഗപരിമിതര്‍ക്ക് തൊഴില്‍ സംവരണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ജസ്റ്റിസ് പി.വി ആശ തീര്‍പ്പാക്കി. സംസ്ഥാനത്തെ എയ്ഡഡ്, മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ അംഗപരിമിതര്‍ക്ക് നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു.
2010-ല്‍ അംഗപരിമിതര്‍ക്കുള്ള പരിഗണനകള്‍ സംബന്ധിച്ചു സുപ്രിംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം സംവരണം തടയാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. 2016-ലെ അംഗപരിമിതര്‍ക്കുള്ള അവകാശ നിയമപ്രകാരമുള്ള ഉത്തരവുകള്‍ നടപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.
എന്‍.എസ്.എസ് കോളജ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി, കാത്തലിക് സ്‌കൂള്‍ കണ്‍സോര്‍ഷ്യം, ഭാരത് മാതാ കോളജ് മാനേജര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാര്‍ നാലു ശതമാനം തസ്തികകളില്‍ നിയമനം നടത്തിയിട്ടില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടു വിവിധ വ്യക്തികളും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























