സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും...

സെക്രട്ടേറിയേറ്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഇന്ന് തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ ആണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
തീപിടുത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികള്‍ പോലീസ് ശേഖരിച്ചു. ഇവയെല്ലാം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം തീപിടിത്തത്തിന് അട്ടിമറിസാധ്യത ഇല്ലെന്ന് അഗ്‌നിശമനസേന അറിയിച്ചു. ഫാനിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അഗ്നിശമന സേന അറിയിച്ചു.
https://www.facebook.com/Malayalivartha


























