Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സ്വര്‍ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു എൻഐഎ! സംസ്ഥാനത്തേക്ക് സ്വര്‍ണം കയറ്റി അയച്ചത് 21തവണ... കടത്തിയത് 166 കിലോ സ്വർണം! കേസിലെ മാസ്റ്റർ ബ്രെയിനിനെ കയ്യോടെ പൊക്കി എൻഐ എ; ഇനി കെ ടി റമീസിന്റെ വഴിയേ; ഫൈസൽ ഫരീദും സംഘവും വിലയ്ക്കെടുത്തത് ലക്ഷങ്ങൾ നൽകി... വമ്പന്മാരുടെ കളികൾ പുറത്ത് വരുമ്പോൾ വീഴുന്നത് ആരൊക്കെ? കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

27 AUGUST 2020 12:27 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണ് എൻഐഎ. ദുബായില്‍ നിന്ന് 21 തവണയായണ് സംസ്ഥാനത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്വർണമടങ്ങിയ നയതന്ത്രബാഗുകൾ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21 തവണയാണ് ദുബായിൽ നിന്ന് സ്വർണമടങ്ങിയ കൺസൈൻമെന്‍റുകൾ അയച്ചത്. 21 തവണയായി 166 കിലോ സ്വർണമാണ് കടത്തിയതെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു.

കൺസൈൻമെന്‍റുകൾ അയച്ചവരുടെ വിവരങ്ങൾ ഇങ്ങനെയാണ്. ആദ്യ നാല് കൺസൈൻമെന്റുകകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊമ്പതാമത്തെ കൺസൈൻമെന്‍റ് വന്നിരിക്കുന്നത് ദുബായ് സ്വദേശി ഹാഷിമിന്‍റെ പേരിലാണ്. ഇരുപത്, ഇരുപത്തിയൊന്ന് കൺസൈൻമെന്‍റുകളാണ് ഫൈസൽ ഫരീദിന്‍റെ പേരിൽ വന്നത്. ഇരുപത്തിയൊന്നാമത്തെ കൺസൈൻമെന്‍റാണ് കസ്റ്റംസ് പിടികൂടിയതും.

ഇപ്പോൾ അറസ്റ്റിലായ കെ ടി റമീസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് എൻഐഎയ്ക്ക് ഈ വിവരങ്ങളെല്ലാം കിട്ടിയത്. റമീസിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളും എൻഐഎ സംഘം ദുബായ് വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർത്താണ് സ്വർണമയച്ചവരുടെ വിവരങ്ങളെല്ലാം ചേർത്ത് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ മലയാളിയായ, തൃശ്ശൂർ സ്വദേശി ഫൈസൽ ഫരീദിനെ നിലവിൽ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് എൻഐഎ കണ്ടെത്തിയത്. ഫൈസൽ ഫരീദ് എൻഐഎയ്ക്ക് നൽകിയ മൊഴി, തനിക്ക് അവസാനം അയച്ച കൺസൈൻമെന്‍റിനെക്കുറിച്ച് മാത്രമേ അറിയൂ, അതിന് മുമ്പയച്ചവയെല്ലാം ആസൂത്രണം ചെയ്തത് റബിൻസും കുഞ്ഞാലിയുമാണെന്നാണ്.

അതായത് ആകെ അയച്ച 21 കൺസൈൻമെന്‍റുകളിൽ 19 കൺസൈൻമെന്‍റുകളും മറ്റുള്ളവരുടെ പേരിലാണ് അയച്ചിരിക്കുന്നതെന്ന് വ്യക്തം. പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ പല ആളുകളുടെ പേരിലായി കൺസൈൻമെന്‍റുകളയച്ചത്. ഫൈസൽ ഫരീദും സംഘവും വിലയ്ക്ക് എടുത്ത ആളുകളാണ് മറ്റുള്ളവർ എന്നാണ് എൻഐഎ വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.

ഇവരെ ഉടനടി എൻഐഎയ്ക്ക് അറസ്റ്റ് ചെയ്യാനോ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ കഴിയില്ലെന്ന് വ്യക്തമാണ്. രണ്ട് പേർ യുഎഇ പൗരൻമാരാണ്. യുഎഇ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതാണ് എൻഐഎയുടെ പ്രതീക്ഷ. നയതന്ത്രബാഗേജ് വഴി സ്വർണം കടത്തപ്പെട്ടത് അവർക്ക് തന്നെ നാണക്കേടായ സാഹചര്യത്തിൽ അവരിതിൽ കർശനമായി നടപടി സ്വീകരിക്കും എന്ന് തന്നെയാണ് എൻഐഎയുടെ വിലയിരുത്തൽ. ദുബായ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് ഇവരെ ദുബായിൽ പോയി ചോദ്യം ചെയ്യാനോ, ഇതിൽ ഉൾപ്പെട്ട ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരടക്കമുള്ളവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനോ തുടർനടപടികൾ എടുക്കാനോ കഴിയുമെന്നാണ് എൻഐഎ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends