Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...

എന്‍ഐഎയ്ക്ക് പുറമേ സിബിഐ... സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന് പുറമേ സിബിഐയും എത്തുമെന്ന് സൂചന; ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം തിരുവനന്തപുരം സ്വര്‍ണ കടത്തിന്റെ പിന്നാമ്പുറവും അന്വേഷിക്കും

29 AUGUST 2020 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ എന്‍ ഐ എയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന് പുറമേ സി ബി ഐയും എത്തുന്നു. ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘമാണ് തിരുവനന്തപുരം സ്വര്‍ണ്ണ കടത്തിന്റെ പിന്നാമ്പുറം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് െ്രെഡവര്‍ അര്‍ജുനനെ നുണപരിശോധനക്ക് വിധേയനാക്കാനും ആലോചനയുണ്ട്. .ഒപ്പം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ ഒരിക്കല്‍ കുടി ചോദ്യം ചെയ്യാനും സി ബി ഐ സംഘം തീരുമാനിച്ചു.

സ്വപ്നയുടെ സ്വര്‍ണ്ണക്കടത്തും ബാലഭാസ്‌കറിന്റെ അപകടവും തമ്മില്‍ ബന്ധമുണ്ടെന്നാണ് സി ബി ഐ പ്രാഥമികമായി കരുതുന്നത്.

താന്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ഡ്രൈവര്‍ അര്‍ജ്ജുന്‍ സിബിഐയോട് വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നിന്ന് കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണ്. താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും മൊഴി നല്‍കി. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അര്‍ജുന്‍ സിബിഐ സംഘത്തിന് കൈമാറി. ചിത്രങ്ങള്‍ കണ്ടാല്‍ വാഹനം ഓടിച്ചത് അര്‍ജുന്‍ അല്ലെന്ന് തോന്നും.

തൃശ്ശൂരില്‍ സിബിഐ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അര്‍ജൂനന്‍ ഇക്കാര്യം വ്യക്തമാക്കിയത് . രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അര്‍ജുന്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്. നുണ പരിശോധനക്ക് തയാറായതോടെയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായത്.

നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയിലും അര്‍ജുന്‍ വണ്ടിയോടിച്ചത് താനല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുന്‍പ് ബാലഭാസ്‌കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.

ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുന്ന ഒരാള്‍ക്ക് സംഭവിക്കേണ്ട അപകടമല്ല ബാലഭാസ്‌ക്കറിന് ഉണ്ടായത്. വണ്ടിയുടെ െ്രെഡവറുടെ ഭാഗമാണ് കൂറ്റന്‍ മരത്തില്‍ ഇടിച്ചത്. സ്വാഭാവികമായും െ്രെഡവര്‍ ഇരിക്കുന്ന ഭാഗത്ത് വലിയ അപകടം ഉണ്ടാകും. അതാണ് നടന്നതെന്ന് സി ബി ഐ കരുതുന്നു. പക്ഷേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കണം.

ഡ്രൈവര്‍ അര്‍ജുനെ വെറുതെ വിടാന്‍ സി ബി ഐ തയ്യാറല്ല. കൊല്ലത്ത് ഒരു ജ്യൂസ് ഷോപ്പിലിറങ്ങി ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ചു. അതിന്റെ സി സിറ്റി വി ദൃശ്യങ്ങള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍ എടുത്തു കൊണ്ടു പോയതായി ആരോപണം ഉയര്‍ന്നിരുന്നു.

ഏതായാലും എസ്.പി. നന്ദകുമാര്‍ അര്‍ജുനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ കേസന്വേഷണവുമായി മൂന്നോട്ടു പോകാനാണ് തീരുമാനം. അര്‍ജുന്‍ പറയുന്നത് ശരിയാണെങ്കില്‍ കൊല്ലത്ത് വച്ച് വാഹനം ബാലഭാസ്‌ക്കറിന് കൈമാറിയത് എന്തിനാണെന്നാണ് സി ബി ഐയുടെ സംശയം. കൊല്ലത്ത് നിന്നാണ് ബാലഭാസ്‌ക്കര്‍ ജ്യൂസ് കുടിച്ചത്. പ്രസ്തുത ജ്യൂസില്‍ പന്തികേടായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന സംശയമാണ് സി ബി ഐക്ക് ഉള്ളത്.

കലാഭവന്‍ സോബിയുടെ മൊഴി വിശ്വാസത്തിലെടുത്താല്‍ ബാലഭാസ്‌ക്കറിന്റെ വാഹനത്തില്‍ സ്വര്‍ണ്ണം ഉണ്ടായിരു ന്നു എന്നാണ് കരുതുന്നത്. സ്വര്‍ണ്ണം കള്ളക്കടത്ത് ആണെന്നാണ് സി ബി ഐ കരുതുന്നത്. അതിന് തിരുവനന്തപുരം കള്ള കടത്തുമായി ബന്ധം ഉണ്ടോ എന്നാണ് സി ബി ഐ പരിശോധിക്കുന്നത്.

കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. സി ബി ഐ വന്നാല്‍ മാത്രമേ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാന്‍ കഴിയുകയുള്ളു. എന്‍ ഐ എയും കസ്റ്റംസും അന്വേഷിക്കുന്നതില്‍ പരിമിതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.പ്രത്യേക ടീം വന്നില്ലെങ്കിലും സ്വര്‍ണ്ണക്കടത്തിന് പിന്നിലെ നിഴലുകള്‍ വെളിച്ചത്ത് വരാന്‍ സാധ്യതയുണ്ട്.

അര്‍ജുന്റെ നുണ പരിശോധനയില്‍ അദ്ദേഹമല്ല വണ്ടി ഓടിച്ചതെന്ന് തെളിഞ്ഞാല്‍ ഭാര്യ ലക്ഷ്മി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് പോലീസിന് അന്വേഷിക്കേണ്ടി വരും. അതിന്റെ പിന്നില്‍ ഇര്‍ഷ്വറന്‍സ് താത്പര്യമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (22 minutes ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (46 minutes ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (47 minutes ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (1 hour ago)

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....  (1 hour ago)

സിംബാബ്‌വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ...  (1 hour ago)

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും  (1 hour ago)

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ അറുവതിലധികമായി, ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചന, നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌  (2 hours ago)

പുതിയ അവസരങ്ങളും കർമ്മരംഗത്തെ ഉയർച്ചയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...  (3 hours ago)

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി  (3 hours ago)

തേനി തെക്കംപട്ടിയിലെ ജയില്‍ചാടിയ എല്ലാ പ്രതികളും പിടിയില്‍  (11 hours ago)

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്  (12 hours ago)

Malayali Vartha Recommends