നായാട്ടിനിറങ്ങിയ 3 പേര്‍ തോക്കുമായി വനത്തില്‍ പിടിയിലായി

നാടന്‍ തോക്കുമായി ഇന്നലെ പുലര്‍ച്ചെ കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോട് ഭാഗത്തു വനത്തില്‍ നായാട്ടിനിറങ്ങിയ 3 പേര്‍ താമരശ്ശേരി വനപാലക സംഘത്തിന്റെ പിടിയിലായി.
കൂട്ടാലിട അവിടനെല്ലൂര്‍ കാപ്പുമ്മല്‍ ദാമോദരന്‍ (56), കല്ലുള്ളതോട് പെരുംതൊടി എന്‍.കെ.വത്സന്‍ (52), പെരുംതൊടി സി.ആര്‍.അനശ്വര്‍ രാജ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
5 തിര, കത്തി, 2 ടോര്‍ച്ച് എന്നിവയും കണ്ടെടുത്തു. ദാമോദരന്റെ കൈവശമുള്ളതാണ് നാടന്‍തോക്കെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പുതുപ്പാടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ടി.ബിജു, കെ.ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി.ദീപേഷ്, എന്‍.ബിജേഷ്, കെ.വി.ശ്രീനാഥ്, വാച്ചര്‍മാരായ രവി, ലിജുമോന്‍, നാസര്‍, ഡ്രൈവര്‍ ഷെബീര്‍ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















