ഓണക്കാലത്ത് ദിവസവേതന അധ്യാപകര്‍ ദുരിതത്തില്‍

ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന നൂറുകണക്കിനു സ്‌കൂള്‍ അധ്യാപകര്‍ ദുരിതത്തില്‍. ചില ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്ന് കഴിഞ്ഞ അധ്യയനവര്‍ഷം ജോലി ചെയ്ത മാസങ്ങളിലെ വേതനം പോലും അനുവദിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സമ്പൂര്‍ണ പോര്‍ട്ടലിലെ തകരാര്‍ കാരണം കഴിഞ്ഞ ഡിസംബര്‍ മുതലുള്ള വേതനം ഒട്ടേറെ അധ്യാപകര്‍ക്ക് മുടങ്ങിക്കിടക്കുന്നുണ്ട്.
ദിവസവേതനക്കാരായ അധ്യാപകരും ഓണ്‍ലൈന്‍ പഠനം തുടങ്ങിയതോടെ വീട്ടിലിരുന്നു ജോലി ചെയ്യുന്നുണ്ടെങ്കിലും വേതനം മാത്രം ലഭിക്കുന്നില്ല. സ്‌കൂളുകളിലെ എല്ലാ അധ്യാപകരെയും പോലെ ഓണ്‍ലൈന്‍ പഠനത്തില്‍ വിദ്യാര്‍ഥികളെ സഹായിക്കാനും സ്‌കൂളിലെ മറ്റു പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്.
കണ്ണൂര്‍ ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഈ ഓണക്കാലത്തു സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നു കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രൈമറി അധ്യാപകര്‍ക്ക് 935 രൂപയാണ് ദിവസ വേതനമായി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha






















