ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടി; എറണാകുളം കണ്ടെയ്നര്‍ റോഡില്‍ വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

എറണാകുളം കണ്ടെയ്നര്‍ റോഡില്‍ വാഹനങ്ങൾ കൂട്ടയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ലോറിയും സ്കൂട്ടറുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപത്ത് ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പലവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha























