പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. റോയിയും ഭാര്യ പ്രഭയും ഒരുമിച്ചെത്തിയാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും ഡല്‍ഹിയില്‍ നിന്നും പിടികൂടി കൊച്ചിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയിയും ഭാര്യ പ്രഭയും കീഴടങ്ങിയത്.
ആസ്ട്രേലിയയിെല ബന്ധുക്കളുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കവെ ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് ഇരുവരും പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. വൈകീട്ട് ഇവരെ പോപ്പുലര്‍ ഫിനാന്‍സിന്‍െറ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോന്നിയില്‍ എത്തിക്കും.
https://www.facebook.com/Malayalivartha























