വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഓണസമ്മാനം

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി എം.പിയുടെ സ്നേഹോപഹാരം. രണ്ടായിരത്തോളം ആശാവര്‍ക്കര്‍മാര്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വനിത നഴ്സ്മാര്‍ക്കും ഓണസമ്മാനമായി സാരികൾ വിതരണം ചെയ്തു.
റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് എം.പിയുടെ പ്രത്യേക കാര്‍ഡുകളും എത്തി. വണ്ടൂരില്‍ നടന്ന ചടങ്ങ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ.സാജിത, മുന്‍ ഡി.സി.സി പ്രസിഡന്‍റ് ഇ.മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ വി.എ.കെ. തങ്ങള്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി.കുഞ്ഞി മുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി അസീസ് ചീരന്‍തൊടി, അജീഷ് എടാരത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാളിയേക്കല്‍ രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha























