കൈയ്യില്‍ കാശുണ്ടായിട്ട് എന്ത് കാര്യം... തിരുവോണത്തിനുള്ള ഓണസദ്യ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നത് വെറുതെയായി

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും മലയാളികള്‍ ഓണം ആഘോഷിച്ചു. എല്ലാവരും കരുതലോടെയാണ് ഓണത്തെ വരവേറ്റത്. ഓണത്തെ വരവേല്ക്കാന്‍ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും മുന്‍കരുതലകളും സര്‍ക്കാര്‍ എടുത്തു. എന്നാല്‍ പോലും ചിലരെങ്കിലും ഓണത്തിന് കഷ്ടപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ സദ്യ വിതരണത്തിന് സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ ഇത് മുതലെടുത്തിരിക്കുകയാണ് ചിലര്‍. കൊച്ചിയില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും ഓണത്തിന് പട്ടിണി കിടക്കാനായിരുന്നു വിധിയെന്നാണ് പറയുന്നത്. തിരുവനന്തപുരത്ത് വന്‍ തുക നല്‍കി ഭക്ഷണം ബുക്ക് ചെയ്ത പലര്‍ക്കും വിരലിലെണ്ണാവുന്ന വിഭവങ്ങളാണ് ഓണസദ്യയില്‍ കിട്ടിയതെന്ന് പരാതിയുണ്ട്. സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ഭക്ഷണം ബുക്ക് ചെയ്ത ചിലര്‍ക്കും തലസ്ഥാനത്തും ഓണത്തിന് പട്ടിണി കിടക്കേണ്ട അവസ്ഥ വന്നു. കൊച്ചിയില്‍ പഴയിടം കാറ്റേഴ്‌സിന്റെ ഊണ് ബുക്ക് ചെയ്തവര്‍ക്കാണ് അന്നം മുട്ടിയത്. ഒരിലയക്ക് 299 രൂപയാണ് ഇവര്‍ ഓണസദ്യയ്ക്കായി ഈടാക്കിയിരുന്നത്. എന്നാല്‍ പഴയിടം കാറ്റേഴ്‌സിന്റെ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ഏലൂര്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നുവെന്നാണ് വിശദീകരണം. ഭക്ഷണം ബുക്ക് ചെയ്ത പലരും പ്രതിഷേധവുമായി രംഗത്തു വന്നതിന് പിന്നാലെ കോട്ടയത്ത് നിന്നും ഭക്ഷണം എത്തിച്ചു നല്‍കി കൊണ്ടിരിക്കുകയാണെന്ന് പഴയിടം കാറ്റേഴ്‌സ് അറിയിച്ചു.തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ വെജിറ്റേറിയന്‍ ഹോട്ടല്‍ രണ്ട് ഇലയ്ക്ക് 910 രൂപയാണ് ഈടാക്കിയത്. എന്നാല്‍ ഇവര്‍ നല്‍കിയ സദ്യയില്‍ വിഭവങ്ങളും അതിന്റെ അളവും വളരെ കുറവായിരുന്നു എന്ന സോഷ്യല്‍ മീഡിയയിലൂടെ പലരും പരാതിപ്പെട്ടു. ഫുഡ് ഗ്രൂപ്പുകളില്‍ കണ്ട പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കാറ്ററില്‍ നിന്നും 199 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തവര്‍ക്ക് രണ്ടരയായിട്ടും ഭക്ഷണം കിട്ടിയില്ല. കാറ്ററിംഗ് സര്‍വ്വീസുകാരുടെ ഫോണും പിന്നീട് സ്വിച്ച് ഓഫായി. കൊവിഡ് ഭീതി കാരണം പല കുടുംബങ്ങളും ഓണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയിരുന്നില്ല. ഇങ്ങനെയുള്ള നിരവധി പേര്‍ ഇക്കുറി ഓണ്‍ലൈന്‍ ഓണസദ്യയെ ആശ്രയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























