ഒന്നും രണ്ടുമല്ല എട്ടു കുട്ടികളുമായി ഒരു കുടുംബം ; ഓരോ ഗർഭകാലത്തും ചെയ്തിരുന്നത് ആ കാര്യം; ഇപ്പോൾ ആ അമ്മയ്‌ക്ക് ഒരേയൊരു പ്രാർത്ഥന മാത്രം

നാമൊന്ന് നമുക്കൊന്ന് എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിൽ പല കുടുംബങ്ങളും. വളരെ അപൂർവമായി മാത്രമാണ് രണ്ട് കുട്ടികളിൽ കൂടുതൽ പല കുടുംബങ്ങളും തീരുമാനിക്കുന്നത്. എന്നാൽ ഇവിടെ എല്ലാത്തിനെക്കാളും വ്യത്യസ്ത പെട്ട ഒരു കുടുംബത്തെ കാണാൻ സാധിക്കുന്നു.ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വഴിയിലാണ് വെയിൽ കാണാംപാറ എന്ന സ്ഥലം. അവിടെ കുന്നിൻപുറത്ത് ഒരു കുഞ്ഞുവീട് ഉണ്ട് നെടുംതാനത്ത് ബെന്നിയുടെ വീട്.ഈ വീട്ടി ലേ അംഗങ്ങൾ ഒന്നും രണ്ടുമല്ല എട്ടെണ്ണ മാണ് ദൈവം ഇവർക്ക് നൽകിയിരിക്കുന്നത്. ഇവിടെ എട്ട് സന്തോഷമാണ്. കാരണം ജെസിയുടെയും ബെന്നിയുടെയും സ്നേഹക്കൂട്ടിലേക്ക് വിരുന്നു വന്നത് എട്ടു കൺമണികളാണ്. അഞ്ചുവയസ്സുകാരൻ ഫ്രാൻസിസും ഒന്നര വയസ്സുകാരി ക്ലെയർ മരിയയും... ഇളയമക്കളെ ചേർത്തു പിടിച്ച് ജെസി ബെന്നി എന്ന 46കാരി പങ്കുവച്ചത് താൻ എട്ട് മക്കൾക്ക് അമ്മയായ കഥയാണ്. 21 വയസ്സുള്ള ഡെന്നീസ് ബെന്നിയാണ് ആദ്യത്തെ കൺമണി. കാനഡയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുന്നു. പിന്നാലെ 19 വയസ്സുകാരൻ ഡേവിസ് ബെന്നി. ഐ ഇ എൽ ടി എസ് പഠിക്കുന്നു. പത്തു വയസ്സുകാരൻ ഡോൺ മരിയൻ ബെന്നിയാണ് മൂന്നാമൻ. നാലാം ക്ലാസ് വിദ്യാർഥിയാണ്.
പിന്നാലെ ഒൻപതു വയസ്സുകാരി അൽഫോൻസാ മരിയ ബെന്നി, മൂന്നാം ക്ലാസിൽ. ഏഴര വയസ്സുകാരൻ കുര്യാക്കോസ് ബെന്നിയാണ് അഞ്ചാമൻ, രണ്ടാം ക്ലാസിൽ. ആറുവയസ്സുകാരൻ ആന്റണി മരിയൻ ബെന്നി യുകെജിയിൽ. ഫ്രാൻസിസ് നഴ്സറി വിദ്യാർഥിയാണ്21–ാം വയസ്സിൽ വിവാഹിതയായപ്പോൾ ആറു മക്കൾ വേണമെന്ന ആഗ്രഹം ബെന്നി ജെസിയോടു പങ്കുവച്ചു. ഓരോ ഗർഭകാലത്തും വിശുദ്ധരുടെ ജീവചരിത്രങ്ങളും ബൈബിൾ മുഴുവനും ജെസി വായിച്ചു. ഏഴു മക്കളെ പ്രസവിക്കുകയായിരുന്നു. എട്ടാമത്തെ കുഞ്ഞ് സിസേറിയനിലൂടെയാണ് പിറന്നത്.‘‘കൂടുതൽ മക്കൾ ഉള്ളപ്പോൾ അവർ എല്ലാകാര്യങ്ങളും തനിയെ പഠിക്കും. സ്കൂളിലെ പാഠങ്ങളും. അറിയാൻ വയ്യാത്തവ പരസ്പരം ചോദിച്ചു പഠിക്കും. ഞങ്ങളുടെ മ ക്കൾക്ക് സ്നേഹം കൂടുതലാണ്. എന്തു കിട്ടിയാലും പരാതികളില്ലാതെ അവർ പങ്കു വയ്ക്കും. കുസൃതികളൊക്കെയുണ്ട്, കുസൃതിയില്ലാത്ത കുട്ടികളില്ലല്ലോ. അതു സഹനമായൊന്നും കാണുന്നില്ല .മക്കളെ വീട്ടിൽ തനിച്ചാക്കി പുറത്തു പോയാലും കുഞ്ഞുങ്ങൾ വീഴ്ചകളോ, മുറിവുകളോ, വഴക്കോ ഉണ്ടാക്കാറില്ല. ചെയ്യരുതാത്തത് എന്താണെന്ന് മക്കൾക്കു വേർതിരിച്ചറിയാം. ദൈവത്തെ സ്നേഹിക്കുന്ന കുഞ്ഞുങ്ങളാകണം. ബാക്കി നൻമകൾ ദൈവം കൊടുത്തോളും– ജെസിയുടെ സ്വപ്നമതാണ് .
https://www.facebook.com/Malayalivartha
























