മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്

ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥ വാഹനമോടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. അശ്വിനി ഫുല്‍ചന്ദ് കെകാന് എന്ന വനിതാ കോണ്‍സ്റ്റബിളിനെയാണ് സസ്പെന്‍ഡ് ചെയ്തത്. 27ന് പൂനെയിലെ മഞ്ജരിയിലാണ് സംഭവം നടന്നത്.
മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിനിടെ ഉദ്യോഗസ്ഥയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി സസ്പെന്ഷന് ഉത്തരവില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇവര്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചത്. സസ്പെന്ഷന് കാലയളവില്‍ സ്വകാര്യ ജോലിയിലോ ബിസിനസിലോ ഏര്‍പ്പെടാന്‍ ഉദ്യോഗസ്ഥയ്ക്ക് അനുമതിയുണ്ടാകില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷന് പരിധി വിട്ടുപോകാനും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്.ടി.ഐ പ്രവര്‍ത്തകനായ ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പൊലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വീഡിയോ പങ്കിട്ടത്.
https://www.facebook.com/Malayalivartha
























