പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2026-27 സീസണിൽ ആവശ്യമായ പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയിൽ പറഞ്ഞു.
പാടശേഖരസമിതികളിലെ കൊയ്ത്‌ത് 50% പൂർത്തിയാകുന്ന മുറയ്ക്ക് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ മിൽ അലോട്ട്മെന്റ് നടത്തിവരുന്നു. പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റുമാരെ ആവശ്യപ്പെട്ട്, കൃഷി ഓഫീസർമാർ അറിയിക്കുന്നതനുസരിച്ചാണ് ഓരോ പഞ്ചായത്തുകളിലേയ്ക്കും ജീവനക്കാരെ നിയമിക്കുന്നത്. നിലവിൽ തേങ്കുറിശ്ശി പഞ്ചായത്തിൽ 2 പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റൻറുമാരുടെ സേവനം ലഭ്യമാക്കി. ഈ മാസം 18 മുതൽ പാഡി സ്ലിപ് വിതരണം ആരംഭിച്ചിട്ടുണ്ട്.
വണ്ടാഴി പഞ്ചായത്തിൽ ഈ മാസം 24 ന് മിൽ അലോട്ട് ചെയ്യുകയും അന്നു മുതൽ കർഷകർക്ക് സ്ലിപ് വിതരണം ചെയ്‌തിട്ടു ണ്ട്. എന്നാൽ കർഷകർ ചാക്കുകളിൽ നെല്ല് നിറച്ചു വയ്ക്കാത്തതിനാൽ കൂടുതൽ സമിതികളിൽ സ്ലിപ് നൽകാനായിട്ടില്ല. ഈ പഞ്ചായത്തിൽ കൃഷി ഓഫീസർ ആവശ്യപ്പെട്ടാൽ നെല്ല് സംഭരണത്തിനായി വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും.
2025-26 സീസണിൽ നെല്ല് സംഭരണവിലയിനത്തിൽ ഇന്നലത്തെ (28.10.2026) കണക്കു പ്രകാരം, ആകെ സംഭരിച്ച നെല്ലിൻ്റെ വില 1,768.07 കോടി രൂപയും കർഷകർക്ക് വിതരണം ചെയ്‌ത തുക 1,755.92 കോടി രൂപയുമാണ്. കർഷകർക്ക് നെല്ല് സംഭരണവിലയിനത്തിൽ ഇനി നൽകാനുള്ള കുടിശ്ശിക തുക 12.15 കോടി രൂപ മാത്രമാണ്.
പി.ആർ.എസ്. വായ്‌പയും കർഷക താൽപ്പര്യ സംരക്ഷണവും പി.ആർ.എസ്. വായ്‌പാ പദ്ധതിയുടെ കീഴിലുള്ള തിരിച്ചടവും അനുബന്ധ സാമ്പത്തിക ക്രമീകരണങ്ങളും സപ്ലൈകോയും പദ്ധതിയിൽ പങ്കാളികളായ ബാങ്കുകളും തമ്മീൽ അംഗീകരിച്ച നടപടി പ്രകാരമാണു നടപ്പാക്കുന്നത്.അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, കർഷകരുടെ സാധാരണ ബാങ്കിംഗ് ഇടപാടുകളെയോ സിബിൽ സ്കോറിനെയോ അനാവശ്യമായി ബാധിക്കാത്ത വിധമാണ് പദ്ധതി മാർഗരേഖകൾ തയാറാക്കിയിട്ടുള്ളത്
പി.ആർ.എസ്. വായ്‌പാ ഇടപാടുകൾ സുഗമമായി തീർപ്പാ ക്കാൻ സപ്ലൈകോയും ബാങ്കുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു. കർഷക താൽപര്യം സംരക്ഷിക്കാനും അവരുടെ ബാങ്ക് അക്കൗണ്ടുകളുടെ സാധാരണ പ്രവർത്തനം ഉറപ്പാക്കാനും നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























