കണ്ണൂരിലെ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഫലമാണ്

കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് കലാപത്തിനുള്ള ആസൂത്രിത നീക്കത്തിനിടയിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സി.പി.എം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മ്മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളുടെ ചുമരുകളില്‍ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് വേണം സംശയിക്കാന്‍.
പാര്‍ട്ടി പ്രതിസന്ധിയിലാകുമ്‌ബോള്‍ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിര്‍മ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























