ഒരു വര്‍ഷത്തോളം ഇടയ്ക്കിടെ വയറുവേദന വരുന്ന പത്തു വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് മൂന്നു കിലോയിലേറെ ഭാരമുള്ള മുഴ നീക്കി

ഒരു വര്‍ഷത്തോളം ഇടയ്ക്കിടെ വയറുവേദന വരുന്ന പത്തു വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് മൂന്നു കിലോയിലേറെ ഭാരമുള്ള മുഴ നീക്കി. മൂന്നു കിലോയിലേറെ ഭാരമുള്ള അണ്ഡാശയ മുഴ മെഡിക്കല്‍ കോളജ് പീഡിയാട്രിക് സര്‍ജറി ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തത്. അപൂര്‍വമായാണ് ഇത്രയും വലിയ മുഴ കുട്ടികളില്‍ ഉണ്ടാകുന്നത്.
വയനാട് സ്വദേശിനിയായ കുട്ടിക്ക് ഒരു വര്‍ഷമായി ഇടക്കിടെ വയറുവേദനയുണ്ടായിരുന്നു. ചികിത്സക്ക് മെഡിക്കല്‍ കോളജില്‍ വന്നപ്പോഴാണ് മുഴ കണ്ടെത്തിയത്. ജേം സെല്‍ ട്യൂമര്‍ വിഭാഗത്തില്‍പെട്ട ടെററ്റോമ എന്ന ട്യൂമറാണ് നീക്കിയത്. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിന്റെ പിന്തുണയോടെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ അഡീഷനല്‍ പ്രഫസര്‍ ഡോ. നിര്‍മല്‍ ഭാസ്‌കര്‍, ഡോ. സന്തോഷ്‌കുമാര്‍, ഡോ. മനു വര്‍മ, ഡോ. ഗൗതം സത്യബാനു എന്നിവരുടെ നേതൃത്വത്തില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. പ്രതാപ് സോംനാഥിന്റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
https://www.facebook.com/Malayalivartha
























