Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോവിഡ്-19 വയോക്ഷേമ ജില്ലാ കോള്‍ സെന്റര്‍ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കോവിഡ് മരണനിരക്ക്, പ്രത്യേകിച്ച് വയോജനങ്ങളുടെ മരണ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്ന് മന്ത്രി

05 SEPTEMBER 2020 08:23 AM IST
മലയാളി വാര്‍ത്ത

ഗ്രാന്റ് കെയര്‍ പദ്ധതിയുടെ ഭാഗമായി കോവിഡ്-19 വയോക്ഷേമ ജില്ലാ കോള്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. കോള്‍ സെന്ററിലേക്കുള്ള മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ആദ്യ കോള്‍ എടുത്തത് എറണാകുളം ജില്ലാ കളക്ടര്‍ സുഹാസാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കോവിഡ് മരണനിരക്ക്, പ്രത്യേകിച്ച് വയോജനങ്ങളുടെ മരണ നിരക്ക് കുറക്കാന്‍ സാധിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. എന്നാല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ചികിത്സയുടേയും ഫലമായി മരണ നിരക്ക് വളരെ കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു.

എന്‍.സി.ഡി. കണ്‍ട്രോള്‍ പദ്ധതി വഴി വയോജനങ്ങള്‍ക്ക് വീടുകളില്‍ മരുന്നെത്തിക്കാന്‍ കഴിഞ്ഞതിലൂടെ വളരെയേറെപ്പേര്‍ക്ക് സഹായകരമായി. അണ്‍ലോക്കില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ രോഗ വ്യാപന സാധ്യത കൂടുതലാണ്. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ്ന്റെ വ്യാപനം വര്‍ധിക്കുകയും ഈ മഹാമാരി വയോജനങ്ങളെ കൂടുതലായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം മുമ്പില്‍ കണ്ടുകൊണ്ട് സംസ്ഥാനത്തെ 47 ലക്ഷത്തോളം വരുന്ന വയോജനങ്ങളെ നിരന്തരം ബന്ധപ്പെട്ട് അവരുടെ ആരോഗ്യ പ്രശ്നങ്ങളും മറ്റ് ആവശ്യങ്ങളും പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് എല്ലാ ജില്ലകളിലും വയോക്ഷേമ കോള്‍ സെന്ററുകള്‍ ആരംഭിച്ചത്.

അങ്കണവാടി ജീവനക്കാര്‍ മുഖേന ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കോള്‍ സെന്റര്‍ വഴി വയോജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നത്. വീടുകളില്‍ റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്ന വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും, അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിനായാണ് 14 ജില്ലകളിലും വയോക്ഷേമ കോള്‍ സെന്റര്‍ ആരംഭിച്ചത്. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് ഈ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കോള്‍ സെന്ററില്‍ 20 ജീവനക്കാര്‍ 2 ഷിഫ്റ്റുകളിലായാണ് സേവനമുഷ്ഠിക്കുന്നത്.

10 ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഓരോ ജില്ലകളിലും ഐ.സി.ഡി.എസ്. വഴി ശേഖരിച്ച വയോജനങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റുവെയര്‍ വഴി വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇടപെടലുകള്‍ നടത്തുന്നത്. ആവശ്യമായവര്‍ക്ക് ചികിത്സയും മാനസികാരോഗ്യത്തിനായി കൗണ്‍സിലിംഗും നല്‍കുന്നു.


സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍, ബി.എസ്.എന്‍.എല്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രീതി, വിവിധ ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends