ഇന്ന് അധ്യാപകദിനം...കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് അധ്യാപനം പുതുവഴികള്‍ തേടുന്നു....

ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. കൊവിഡ് എന്ന മഹാമാരിയുടെ കാലത്ത് അധ്യാപനം പുതുവഴികള്‍ തേടുകയാണ്. കൊവിഡ് കാലത്ത് ലോകമെങ്ങും സ്‌കൂളുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പഠനരീതികള്‍ മാറിയിരിക്കുന്നു. തീര്‍ത്തും പരിചിതമല്ലാത്ത പഠനവഴികളാണ് മഹാമാരിയുടെ കാലത്ത് നാം പരീക്ഷിക്കുന്നത്.
വീട്ടിലിരിക്കുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയാണ് പാഠങ്ങള്‍ പഠിക്കുന്നതും പരീക്ഷ എഴുതുന്നതും. അധ്യാപനത്തിന്റെ ഈ പുതുവഴിയില്‍ ശിഷ്യര്‍ക്ക് വാത്സല്യപൂര്‍വം പാഠം ചൊല്ലിക്കൊടുക്കുന്ന ഒട്ടേറെ അധ്യാപകരെയും ഈ കാലം നമുക്ക് കാട്ടി തന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയിലൂടെയും കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരാകാന്‍ അധ്യാപകര്‍ക്ക് കഴിയുമെന്ന് ഇതിനോടകം തന്നെ വ്യക്തമായതാണ്.
അധ്യാപകരും വിദ്യാര്‍ത്ഥികളും അധ്യാപനവുമെല്ലാം അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെങ്കിലും അതൊന്നും ഗുരുശിഷ്യ ബന്ധത്തെയോ അതിന്റെ സ്‌നേഹ വാത്സല്യങ്ങളെയോ ബാധിക്കുമെന്ന് തോന്നുന്നില്ല. അറിവ് ഒരാളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ അറിവ് പകര്‍ന്നു തരുന്നവരെല്ലാം അധ്യാപകരാണ്. നാം എത്രത്തോളം ഉന്നതാരാകുന്നുവോ അത്രത്തോളമുണ്ട് നമ്മളില്‍ അധ്യാപകര്‍ ചെലുത്തിയ സ്വാധീനവും.
L"
https://www.facebook.com/Malayalivartha
























