ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് സീനിയര്‍ ക്ലാര്‍ക്ക് കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് സീനിയര്‍ ക്ലാര്‍ക്ക് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്ബളം സ്വദേശി സ്മിത പാര്‍ത്ഥസാരഥി(38) ആണ് മരിച്ചത്. ആലുവ കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്നു സ്മിത. പെരുമ്ബളത്തെ സ്വന്തം വീട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പെരുമ്ബളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























