സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍? അടച്ചുപൂട്ടല്‍ കൊണ്ടുമാത്രം രോഗത്തെ നേരിടാനാകും എന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടച്ചുപൂട്ടല്‍ കൊണ്ടുമാത്രം രോഗത്തെ നേരിടാനാകും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'കൂടുതല്‍ ശക്തമായ ബോധവല്‍ക്കരണമാണ് പ്രധാനം. നാമെല്ലാവരും രോഗം ബാധിച്ചേക്കാന്‍ ഇടയുള്ളവരാണ് എന്ന് ആദ്യം ബോധ്യപ്പെടുക. ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് മുഴുവന്‍ ആളുകളെയും എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തുക. കൊവിഡ് പരിശോധന വര്‍ധിപ്പിച്ച് കൂടുതല്‍ വ്യാപനം ഒഴിവാക്കുക. 50,000 ടെസ്റ്റിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്' എന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗബാധ. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചു. 2111 പോരാണ് പുതുതായി രോഗമുക്തി നേടിയത്. തലസ്ഥാന ജില്ലയില്‍ തന്നെയാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. 24 മണിക്കൂറില്‍ 40162 സാമ്ബിള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 21800 ആക്ടീവ് കേസുകളുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























