Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു... എസ്.എ.ടി.യില്‍ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം

06 SEPTEMBER 2020 08:24 AM IST
മലയാളി വാര്‍ത്ത

ആശാധാര ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി.യില്‍ ഒരു കോടി രൂപ ചെലവില്‍ സജ്ജമാക്കിയ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

ജനതിക രോഗങ്ങളായ ഹീമോഫീലിയ, മറ്റ് ഹീമോ ഗ്ലോബിനോപ്പതി രോഗികളുടെ മികച്ച ചികിത്സയ്ക്കായാണ് ആശാധാര ഹീമോ ഗ്ലാബിനോപ്പതി ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവരവരുടെ ലക്ഷണങ്ങള്‍ക്ക് മരുന്നുനല്‍കി അവരെ സാധാരണ ജീവിതം നയിക്കുവാന്‍ സഹായിക്കുക എന്നുള്ളതാണ് ഈ രോഗങ്ങളുടെ ചികിത്സ. ഇതിന്റെ ചികിത്സ വളരെ ചെലവേറിയതുമാണ്. എങ്കിലും നിലവില്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായാണ് സര്‍ക്കാര്‍ ചികിത്സ നല്‍കുന്നത്. തലസീമിയ, അരിവാള്‍ രോഗം, ഹീമോഫീലിയ എന്നീ രോഗങ്ങള്‍ക്ക് രോഗ നിര്‍ണയവും ചികിത്സയും ഒരു കുടക്കീഴില്‍ ആക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ബ്ലഡ്സെല്‍ ആരംഭിച്ചിരിക്കുന്നത്. ആശാധാര പദ്ധതിയിലൂടെ ഈ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ 4 മേഖല ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി വരുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രി തിരുവനന്തപുരം (എസ്.എ.റ്റി), ജില്ലാ ആശുപത്രി ആലുവ, മെഡിക്കല്‍കോളേജ് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ രോഗനിര്‍ണയവും ചികിത്സയും ലഭ്യമാണ്. ഇതിനായി ലോക ഹീമോഫീലിയ ഫെഡറേഷന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള പരിശീലനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെയും സ്റ്റാഫ് നേഴ്സുമാരുടെയും സേവനം ലഭ്യമാണ്. കൂടാതെ ഫിസോയോ തെറാപ്പിസ്റ്റ്, കൗണ്‍സിലര്‍ എന്നിവരുടെ സേവനവും രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കും. രോഗനിര്‍ണയത്തിനായി കോഗുലേഷന്‍ ലാബിന്റെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

4 ഹീമോ ഗ്ലോബിനോപ്പതി ചിക്തസാ കേന്ദ്രങ്ങള്‍ കൂടാതെ ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങള്‍ ഇല്ലാത്ത കേന്ദ്രങ്ങളില്‍ ഡിസ്ട്രിക്ട് ഡേ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 10 ജില്ലകളിലെ ജില്ലാ ആശുപത്രികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും 5 കിടക്കകള്‍ രോഗികള്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. നോഡല്‍ ഓഫീസറായി ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് സ്റ്റാഫ് നേഴ്സും അടങ്ങുന്ന ടീം ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ഇവിടെ രോഗികള്‍ക്ക് മരുന്നും അടിയന്തിര മെഡിക്കല്‍ സാഹയവും ഉറപ്പാക്കുന്നുണ്ട്.

10 ജില്ലാ ആശുപത്രികളിലാണ് ഡിസ്ട്രിക്ട് ഡേ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.

1. ജില്ലാ ആശുപത്രി, കൊല്ലം
2. ജില്ലാ ആശുപത്രി, കോഴഞ്ചേരി
3. ജില്ലാ ആശുപത്രി, മാവേലിക്കര
4. ജില്ലാ ആശുപത്രി, കോട്ടയം
5. ജില്ലാ ആശുപത്രി, ഇടുക്കി
6. ജില്ലാ ആശുപത്രി, പാലക്കാട്
7. ജില്ലാ ആശുപത്രി, തൃശൂര്‍
8. ജില്ലാ ആശുപത്രി, തിരൂര്‍
9. ജില്ലാ ആശുപത്രി, കണ്ണൂര്‍
10. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്

ഹീമോ ഗ്ലോബിനോപ്പതി രജിസ്ട്രിയ്ക്കായി സി-ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു വെബ്പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ ഉള്ള 1682 രോഗികളുടെയും വിവരങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. ഇനി തുടര്‍ന്നും രോഗം തിരിച്ചറിയപ്പെടുന്ന ആള്‍ക്കാരും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും സുതാര്യമായ രീതിയില്‍ ചികിത്സ ഒരുക്കുവാന്‍ ഇതില്‍ക്കൂടി സാധിക്കുന്നതുമാണ്. ആരോഗ്യ വകുപ്പുമന്ത്രി നേതൃത്വം നല്‍കുന്ന സ്റ്റീയറിംഗ് കമ്മിറ്റി ഇത് നീയന്ത്രിക്കുന്നത്. ടെക്നിക്കല്‍ കമ്മിറ്റിയാണ് ചികിത്സാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.

ഹീമോ ഗ്ലോബിനോപ്പതി രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഫാക്ടേഴ്സ് എന്നിവയുടെ വിതരണം കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (25 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (33 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (37 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends