ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ നിരീക്ഷണത്തില്‍ പോയിരുന്നു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha