ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...

സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നീക്കം. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.
ഇന്നലെ കെ എസ് യു മാര്‍ച്ചിലുണ്ടായ സംഘര്‍ഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സ്ത്രീ - പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ദേശീയപാത നിര്‍മാണത്തിലെ അപാകതകളും ചോദ്യോത്തരവേളയില്‍ ഉണ്ടാകും. വെള്ളിയാഴ്ച ആയതു കൊണ്ട് സ്വകാര്യ ബില്ലുകളാണ് സഭയുടെ പരിഗണനയില്‍ വരുന്നത്.
അതേസമയം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടത്തി. പ്രതിപക്ഷ എംഎല്‍എയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയപ്പോള്‍ മന്ത്രി പരിഹസിച്ചുവെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ . വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. സപ്ലൈക്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്. 420 കോടി ആവശ്യപ്പെട്ടതില്‍ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാര്‍ അവതരിപ്പിക്കേണ്ട പ്രമേയം ആണിതെന്നും പിസി വിഷ്ണുനാഥ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha