സങ്കടം തീരുന്നില്ല... സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കങ്ങള്‍ നടത്തി അന്വേഷണ സംഘം; സുശാന്തിന് ലഹരിമരുന്ന് എത്തിച്ചെന്ന് റിയ സമ്മതിച്ചതായി സൂചന; കാര്യങ്ങള്‍ പോകുന്നത് റിയയുടെ അറസ്റ്റിലേക്ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണം സകലരേയും അമ്പരപ്പിച്ചിട്ടുണ്ട്. സുശാന്ത് ആത്മഹത്യ ചെയ്യില്ല എന്നാണ് സകലരും കരുതുന്നത്. സുശാന്തിന്റെ ബന്ധുക്കളും ആരാധകരും നടത്തിയ ശക്തമായ അരോപണത്തിന്‌മേല്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ പലരും പിടിയിലാകുകയാണ്. മാത്രമല്ല അന്വേഷണം മയക്കുമരുന്നിലേക്കും നീങ്ങി. അവസാനം എത്തിനില്‍ക്കുന്നത് നടി റിയ ചക്രവര്‍ത്തിയിലേക്കാണ്. സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി നടി സമ്മതിച്ചതായാണ് സൂചന. റിയയുടെ അറസ്റ്റിനുള്ള സാധ്യത തുടരുകയാണ്.
ഇന്നലെ ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ റിയ നിഷേധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ശ്രമം. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നടിയുടെ മൊഴി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നേരത്തെ അറസ്റ്റിലായ സഹോദരന്‍ ഷോവിക്കിനേയും സുശാന്തിന്റെ മുന്‍മാനേജര്‍ സാമുവല്‍ മിരാന്‍ഡയെയും ഒപ്പമിരുത്തിയാകും റിയയെ ചോദ്യം ചെയ്യുക. സുശാന്തിന്റെ ആവശ്യപ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി റിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ .
സഹോദരന്‍ ഷോവിക്കുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകള്‍ ലഹരിമരുന്നുമായ ബന്ധപ്പെട്ടവയാണെന്നും റിയ സമ്മതിച്ചു. ഇന്നുതന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ റിയയുടെ അറസ്റ്റുണ്ടായേക്കും. അതസമയം, സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസില്‍നിന്നുള്ള വിദ്ഗധസംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
അതേസമയം സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് സാമുവല്‍ മിറാന്‍ഡയും ഷോവിക് ചക്രവര്‍ത്തിയും അറസ്റ്റില്‍. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നടി റിയ ചക്രവര്‍ത്തിയുടെ സഹോദരനാണ് ഷോവിക്. മിറാന്‍ഡ സുശാന്തിന്റെ മുന്‍ മാനേജരാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിലാണ് അറസ്റ്റ്.
ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടന്നു. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയെന്ന് ആരോപിച്ച് അറസ്റ്റിലായ രണ്ട് പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എന്‍സിബിയുടെ നടപടി. രാവിലെ 6.40ന് റിയ ചക്രവര്‍ത്തിയുടെയും ഏഴേ കാലോടെ സാമുവേല്‍ മിരാന്‍ഡയുടെ വീട്ടിലും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് ആരംഭിച്ചു. സാമുവേല്‍ മിരാന്‍ഡയുടെ ഫോണും ലാപ്‌ടോപ്പും ഷോവിക്കിന്റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
ഷോവിക് വഴി മിരാന്‍ഡ സുശാന്തിന് ലഹരി എത്തിച്ച് നല്‍കിയെന്നായിരുന്നു ആരോപണം. നടന്റെ കാമുകിയായിരുന്ന റിയക്കും പങ്കുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടിക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ റിയയുടെ വാട്‌സാപ്പ് ചാറ്റുകളിലൂടെയാമ് കേസിലെ ലഹരിമരുന്ന് ബന്ധം പുറത്തെത്തുന്നത്. കസ്റ്റഡിയിലുള്ള സാമുവേല്‍ മിരാന്‍ഡയെയും ഷോവിക്കിനെയും പ്രത്യേകം പ്രത്യേകമാണ് ഇപ്പോള്‍ ചോദ്യം ചെയ്തത്.
നടി റിയാ ചക്രവര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യുന്നതോടെ പല നിര്‍ണായക തെളിവുകളും ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ പോകുക. ഇത്രയും തിളങ്ങി നില്‍ക്കുന്ന സമയത്ത് സുശാന്തിന്റെ മരണം ആര്‍ക്കും തന്നെ താങ്ങാന്‍ കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് സിനിമാലേകത്തെ വമ്പന്‍മാരും കുടുങ്ങുന്നത്. എന്തായാലും മരണകാരണം എന്താണെന്ന് ഉടന്‍ പുറത്തുവരും.
https://www.facebook.com/Malayalivartha