ഇനിയാണ് വേറെ കളികള്‍... ഡല്‍ഹിയ്ക്ക് പോയിട്ട് വീണ്ടും കേരളത്തിലേക്ക് വരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം എന്തിന്? നിയമസഭാ തെരഞ്ഞടുപ്പ് നടക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക്

പികെ കുഞ്ഞാലികുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവില്‍ എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള ലീഗ് നേതാക്കള്‍ക്ക് കടുത്ത അത്യപ്തി. എന്നാല്‍ പാണക്കാട് തങ്ങളുടെ വാക്കുകള്‍ മറികടക്കാന്‍ കഴിയാത്ത തരത്തില്‍ അസ്വസ്ഥനാണ് എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള ലീഗ് നേതൃ സംഘം
തികച്ചും അപ്രതീക്ഷിതമായാണ് ലീഗില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായത്. ലോക്‌സഭയിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചത് കേന്ദ്ര മന്ത്രിയാവാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ യു. പി. എ സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരുന്നതോടെ അദ്ദേഹം നിരാശനായി. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന രാഷട്രീയത്തിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞടുപ്പ് നടക്കാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
ഡോ. എം കെ മുനീര്‍ കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായ ആശങ്കയാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ കേരള രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടു വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നത്. മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദീന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെനാണ് റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പിക്കാന്‍ മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി തീരുമാനിച്ചതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. കുഞ്ഞാലിക്കുട്ടി ഇതുവരെ വഹിച്ചു വന്നിരുന്ന ദേശീയസമിതിയുടെ ചുമതല ഇടിമുഹമ്മദ് ബഷീറിന് കൈമാറാനും ഉന്നതാധികാരസമിതിയോഗം തീരുമാനിച്ചിട്ടുണ്ട്. അതായത് ഇ ടി മുഹമ്മദ്ബഷീര്‍ കേന്ദ്രത്തിലേക്ക് കൂറുമാറി എന്നര്‍ത്ഥം.
ഇ ടിക്ക് കുഞ്ഞാലിക്കുട്ടിയോടും തിരിച്ചും താത്പര്യമില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇ ടി യെ ഒഴിവാക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ തീരുമാനിച്ചിരുന്നു. എം.കെ. മുനീറിനെ ലോക് സഭയിലേക്ക് മത്സരിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ ശല്യവും ഒഴിവാകുമെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു. എന്നാല്‍ അതത്ര എളുപ്പമല്ല.
മുതിര്‍ന്ന നേതാവ് ഇ. അഹമ്മദ് അന്തരിച്ചതിനെത്തുടര്‍ന്ന് നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയായതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയത്. പാര്‍ട്ടിയുടെ ദേശീയജനറല്‍സെക്രട്ടറി സ്ഥാനമേറ്റെടുത്ത് ദേശീയരാഷ്ട്രീയത്തിലേക്കും അദ്ദേഹം തട്ടകം മാറ്റി. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ യുപിഎ മുന്നണിയ്ക്ക് അധികാരം കിട്ടിയാല്‍ കുഞ്ഞാലിക്കുട്ടിയെ കേന്ദ്രമന്ത്രിയാക്കാം എന്നായിരുന്നു ലീഗിന്റെ ആലോചന. അതുണ്ടാകാതെ വന്നതോടെ കേരളത്തിലെക്ക് തന്നെ കളം മാറാന്‍ ആലോചിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
തദ്ദേശഭരണ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ ചുമതലയാണ് ഉന്നതാധികാരസമതി കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയത്. ഫലത്തില്‍ പാര്‍ട്ടിയില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിന്റെ നിയന്ത്രണവും കുഞ്ഞാലിക്കുട്ടിക്കായിരിക്കും. വെല്‍ഫയര്‍പാര്‍ട്ടിയുമായുള്ള സഖ്യമടക്കം ആസൂത്രണം ചെയ്ത് തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടാന്‍ ലീഗിനെ ഒരുക്കിയ കുഞ്ഞാലിക്കുട്ടി ഇനി പൂര്‍ണ്ണമായും കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ കുഞ്ഞാലിക്കുട്ടിക്കാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കും എന്നുറപ്പായി. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ലീഗ് രാഷ്ട്രീയത്തിലെ സ്വാധീനകേന്ദ്രമാക്കി അദ്ദേഹത്തെ വീണ്ടും മാറ്റും. യുഡിഎഫിലെ സമവാക്യങ്ങളിലും അദ്ദേഹം സ്വാധീനം ചെലുത്തും. അതേറ്റവും പ്രകടമാക്കുക ഘടകകക്ഷിയായ കോണ്‍ഗ്രസില്‍ തന്നെയായിരിക്കും. എല്ലാ താത്പര്യത്തിനും അപ്പുറം പ്രായോഗിക രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്കുള്ള മിടുക്കാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരാന്‍ മുസ്ലീംലീഗിന് പ്രധാന കാരണമായി മാറിയത്.
സ്വാഭാവികമായും കോണ്‍ഗ്രസ് 2021 ല്‍ അധികാരത്തിലെത്തും .അങ്ങനെ വന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവാന്‍ വരെ സാധ്യതയുണ്ട്. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചരടുവലിക്കും. ഉമ്മന്‍ ചാണ്ടിയോടാണ് ലീഗിന് താത്പര്യം. എം കെ. മുനീറിന് ചെന്നിത്തലയോടാണ് താത്പര്യം. പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും ഉണ്ടായിരുന്ന യുഡിഎഫ് സുവര്‍ണ്ണ കാലത്തിലേക്കാണ് പി.കെ. കുഞ്ഞാലിക്കുട്ടി തിരികെയെത്തിരിക്കുന്നത്. കെ.എം മാണിയുടെ സ്ഥാനത്ത് ഇനി പി.ജെ ജോസഫ് കളം നിറയ്ക്കും.
യു ഡി എഫിന്റെ ട്രബിള്‍ ഷൂട്ടറാണ് കുഞ്ഞാലിക്കുട്ടി. തീര്‍ച്ചയായും അദ്ദേഹത്തിന്റെ സാന്നിധ്യം യു ഡി എഫിന് കരുത്തുപകരും. ഇടതുമുന്നണിയുമായി അടുത്ത ബന്ധം കുഞ്ഞാലികുട്ടിക്കുണ്ട്.
" fr
https://www.facebook.com/Malayalivartha