ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ആശങ്കയോടെ മന്ത്രിമാർ... മുഖ്യനും കെകെ ശൈലജയുംഉൾപ്പെടെ അഞ്ചു മന്ത്രിമാര്‍ ഇനി സ്വയം നിരീക്ഷണത്തിലേക്ക്...

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറും. മുഖ്യമന്ത്രി പിണറായി വിജയനു പുറമേ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് നിരീക്ഷണത്തിലേക്ക് മാറുക. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്നത്.
നേരത്തെ മലപ്പുറം ജില്ല കലക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ച മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു. സന്ദര്‍ശനത്തില്‍ കലക്ടറും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇവര്‍ക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരീക്ഷണത്തില്‍ പോകും. രണ്ടു ദിവസം മുമ്ബ് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു.
ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ഐസലേഷനിലേക്ക് മാറിയ മന്ത്രിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.
രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്നാണ് വിവരം. കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി പരിശോധനയ്ക്ക് വിധേയനായത്. അണുനശീകരണത്തിന്റെ ഭാഗമായി ധനമന്ത്രിയുടെ ഓഫീസ് ഇന്ന് പ്രവര്‍ത്തിക്കില്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണം. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിലയിരുത്തല്‍. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ കോവിഡ് മഹാമാരിക്ക് ശമനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചുവെന്നതാണ്. പത്തു ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഓരോ ദിവസവും നടത്തുന്നത്. സ്വാഭാവികമായും കൂടുതല്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവന്ന പലരും മടുത്ത് പിന്മാറി തുടങ്ങിയിരിക്കുന്നു. ഡല്‍ഹിയില്‍ ജനങ്ങളെ മാസ്‌ക് പോലും ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ കണ്ട് തുടങ്ങിയിരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പലസ്ഥലത്തും ആള്‍ക്കൂട്ടങ്ങള്‍ രൂപപ്പെട്ടതെല്ലാം കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകും. രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്ബ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. വാക്‌സിന്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും ലോകം മുഴുവനും എത്തിക്കുകയും ചെയ്താല്‍ മാത്രമെ എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ കഴിയൂ.
സാമൂഹ്യ അകലം ഉറപ്പാക്കുക, മാസ്‌ക ധരിക്കുക, കൈ കഴുകുന്ന എന്നീ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡ് ബാധിക്കുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha