പാലക്കാട്ടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം തെറ്റി പാലക്കാട് ഭാഗത്തേക്ക് വന്ന ലോറിയില്‍ ഇടിച്ച് പാലക്കാട് സ്വദേശികള്‍ക്ക് പരിക്ക് , ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു

ദേശീയപാത പന്തലാംപാടത്തിന് സമീപത്തായി നിയന്ത്രണംവിട്ട കാര്‍ ലോറിയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളായ സില്‍സണ്‍ (24), അമീന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11നാണ് സംഭവം നടന്നത്. പാലക്കാട്ടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം തെറ്റി പാലക്കാട് ഭാഗത്തേക്ക് വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട കാറിന്റെ മുന്നില്‍ പോയ മറ്റൊരു കാര്‍ പെട്ടെന്ന് ട്രാക്ക് മാറ്റി ഈ കാറിന്റെ മുന്നില്‍ കയറിയപ്പോള്‍ ബ്രേക്ക് ചെയ്തതാണ് നിയന്ത്രണം തെറ്റാന്‍ കാരണം.
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിനിടയിലുള്ള റോഡിലൂടെ കടന്ന് ലോറിയുടെ ടയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
f
https://www.facebook.com/Malayalivartha