കുളിമുറിയില്‍ നിന്നും കാലില്‍ കയര്‍ കുരുങ്ങി ഒമ്പത് വയസ്സുകാരി കിണറ്റിലേക്ക്... അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി രക്ഷകനായി

കുളിമുറിയില്‍ നിന്നും കാലില്‍ കയര്‍ കുരുങ്ങി ഒമ്പത് വയസ്സുകാരി കിണറ്റിലേക്ക്... അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി രക്ഷകനായി. കിഴക്കേ കതിരൂരിലെ വടക്കേടത്ത് സരീഷ്-രസ്ന ദമ്പതികളുടെ മകള്‍ ദേവികയാണ് കാലില്‍ കയര്‍ കരുങ്ങി കിണറില്‍ വീണത്. .ഇതുകണ്ട് ദേവികയുടെ അമ്മ രസ്ന നിലവിളിച്ചപ്പോഴാണ് സമീപത്തെ പറമ്പില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ സംഭവം അറിയുന്നത്.
മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് ഇറങ്ങി ദേവികയെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
കിണറ്റില്‍ വീണ ദേവിക മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചിരുന്നു. ഈ സമയം കിണറ്റില്‍ ഇറങ്ങിയ ചന്ദ്രന്‍ ദേവികയെ ഒരു കൈ ഉപയോഗിച്ച് പിടിച്ചുയര്‍ത്തി. ഈ സമയം അമ്മ രസ്നയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികള്‍ കയറും മറ്റും ഇട്ടുകൊടുത്ത് ചന്ദ്രനെയും ദേവികയെയും മുകളില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha