കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത; തിങ്കളാഴ്ചമുതൽ വ്യാഴാഴ്ചവരെ വിവിധ ജില്ലകൾക്ക് മഞ്ഞജാഗ്രത;ബുധനാഴ്ചവരെ വേലിയേറ്റസമയത്ത് താഴ്ന്നപ്രദേശങ്ങളിൽ ജാഗ്രത

കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യത. . അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത് കേരളത്തിൽ ശക്തമായ മഴയ്ക്കു വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച രാത്രിമുതൽ തെക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടായി. തിങ്കളാഴ്ചമുതൽ വ്യാഴാഴ്ചവരെ വിവിധ ജില്ലകൾക്ക് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചവരെ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠനഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണം.
ബുധനാഴ്ചവരെ വേലിയേറ്റസമയത്ത് താഴ്ന്നപ്രദേശങ്ങളിൽ ജാഗ്രത വേണം. കടലേറ്റ സാധ്യതയുള്ളതിനാൽ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം തുടരുന്ന സാഹചര്യത്തിൽ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു ശനിയാഴ്ച്ച രാത്രി ആരംഭിച്ച മഴ ചിലയിടങ്ങളിൽ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha