കുളത്തൂപുഴയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി

കുളത്തൂപുഴയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസിന്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. കൊവിഡ് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനം.തുടര്‍ന്ന് വെള്ളറട പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha