ഒരു മുസ്ലീം വിവാഹത്തിന് പങ്കെടുത്തതിന് ആര്‍എസ്എസ് കാര്യവാഹക് ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിച്ചു; ഇത് നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ; നടക്കുന്നത് വ്യാജപ്രചാരണം; ഈ മാമനോട് ഒന്നും തോന്നല്ലേ മക്കളേ

ജസ്റ്റിസ് ഫോർ ചന്ദ്രബോസ് എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ഈയിടെയായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്..... മാമനോട് ഒന്നും തോന്നല്ലേ മക്കളെ എന്ന ഒറ്റ ഡയലോഗിലൂടെ കേരളത്തിലെ ശ്രദ്ധ നേടിയെടുത്ത ആ കലാകാരന്റെ പേരിൽ പ്രചരിക്കുന്ന ഒരു ചിത്രം.... അദ്ദേഹത്തെ മർദ്ദിച്ചവശനാക്കി എന്ന തരത്തിലാണ് വാർത്തകളും പരക്കുന്നത്.... എന്നാൽ ഇതിന്റെ പിന്നിൽ ഉള്ള സത്യം അറിയാതെ പോയാൽ പണിയാകും എന്ന കാര്യത്തിൽ സംശയമില്ല.. മലയാളത്തിലെ മുന്‍നിര യൂട്യൂബ് വെബ്‌സീരീസ് നിര്‍മാതാക്കളായ കരിക്കിന്റെ 'സ്‌മൈല്‍ പ്ലീസ്' എന്ന വീഡിയോയിയിലൂടെ ഏറെ ശ്രദ്ധേയനായ ആ മാമന്റെ പഠത്തിലും വ്യാജം പരക്കുകയാണ് . ഇതിലെ ചന്ദ്രബോസ് എന്ന കഥാപാത്രവും, അയാളുടെ 'മാമനോട് ഒന്നും തോന്നല്ലേ മക്കളേ' എന്ന ഡയലോഗും മലയാളികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അര്‍ജുന്‍ രത്തന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ ചിത്രം മറ്റൊരു രീതിയില്‍ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. ഒരു മുസ്ലീം വിവാഹത്തിന് പങ്കെടുത്തതിന് ആര്‍എസ്എസ് കാര്യവാഹക് ആയ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിച്ചുവെന്നും ഇത് നടന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. #JusticeforChandraboss എന്ന ഹാഷ്ടാഗിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഇത് പ്രചരിപ്പിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന രീതിയില്‍ കളിയാക്കി ചിലരുടെ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രചരിക്കുന്നുണ്ട്.
ഈ ചിത്രത്തില്‍ കാണുന്ന ട്വീറ്റുകള്‍ പങ്കുവെച്ചവരുടെ അക്കൗണ്ടുകള്‍ തിരഞ്ഞപ്പോള്‍ അതില്‍ @ScarlettEarth എന്ന അക്കൗണ്ടും @life_of_ram എന്ന ട്വിറ്റര്‍ അക്കൗണ്ടും മലയാളികളുടേതാണ് എന്ന് വ്യക്തമായി. ഇവര്‍ രണ്ട് പേരും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. മാത്രവുമല്ല ആക്ഷേപഹാസ്യപരമായാണ് ഇത് പങ്കുവെച്ചതെന്നും അവര്‍ പറയുന്നു. തങ്ങളുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചതോടെ വലിയ രീതിയില്‍ കളിയാക്കലുകളും വിമര്‍ശനങ്ങളും ഭീഷണികളും ഇവര്‍ നേരിടുന്നുണ്ടെന്ന് പിന്നീട് വന്ന അവരുടെ ട്വീറ്റുകളില്‍ നിന്ന് വ്യക്തമാണ്. സ്‌ക്രീന്‍ഷോട്ടിലുള്ള ഹിന്ദി ഹേ മേരാ രാഷ്ട്ര ഭാഷ എന്ന അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല.
തെറ്റിദ്ധാരണ പടര്‍ത്തുന്ന പോസ്റ്റ്
രാഷ്ട്രീയമായി നേരിടുന്നതിന് പരസ്പരം കളിയാക്കുന്ന രീതി സോഷ്യല്‍ മീഡിയയുടെ സ്വഭാവമാണ്. പരസ്പരം വ്യക്തിഹത്യ ചെയ്യുന്ന രീതി. അത്തരം രാഷ്ട്രീയ കളിയാക്കലുകളുടെ തുടര്‍ച്ചയെന്നോണമാണ് ചന്ദ്രബോസിന്റെ ചിത്രവും പ്രചരിക്കുന്നത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും മുസ്ലീം വിവാഹത്തില്‍ പങ്കെടുത്തതിന് ക്രൂരമര്‍ദനമേറ്റയാളാണെന്നുമുള്ള വാക്കുകള്‍ ഈ മലയാളം വെബ്‌സീരീസിനെ കുറിച്ച് പരിചയമില്ലാത്ത മറ്റൊരാളെ തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് വരെ ഇടയാക്കുന്നതുമാണ്.
അറിഞ്ഞോ അറിയാതെയോ നിരവധിയാളുകള്‍ ഈ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. അതില്‍ വലിയൊരു വിഭാഗം മലയാളികള്‍ തന്നെയാണ്. മലയാളികളല്ലാത്ത ഹിന്ദുത്വ, ബിജെപി, ആര്‍എസ്എസ് രാഷ്ട്രീയ നിലപാടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബിജെപി, ജയ് സംഘ്, ആര്‍എസ്എസ്, അമിത് ഷാ തുടങ്ങിയ പേരുകള്‍ ടാഗ് ചെയ്താണ് ഈ ട്വീറ്റ് പ്രചരിപ്പിച്ചത്.
കരിക്ക് സീരീസുകള്‍ പരിചയമുള്ളവര്‍ക്ക് തീര്‍ച്ചയായും ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും മറ്റു ഭാഷക്കാരില്‍ ചിലര്‍ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. കേരളത്തിനെതിരെ വ്യക്തമായ വിമര്‍ശനം ചിത്രത്തില്‍ ഉള്ളതുകൊണ്ടു തന്നെ കേരളത്തിനെതിരായ പ്രചാരണത്തിനും ഇത് ഉപയോഗിപ്പെട്ടേക്കാം. ആക്ഷേപഹാസ്യം മനസിലാവണമെങ്കില്‍ സന്ദര്‍ഭത്തെ കുറിച്ചുള്ള ധാരണ ആളുകളില്‍ ഉണ്ടാവണം. ട്രോള്‍ സംഘ് എന്ന ലോഗോ ചന്ദ്രബോസിന്റെ ചിത്രത്തിലുണ്ട്. അത് പക്ഷെ ആ പോസ്റ്റിന്റെ വസ്തുത എല്ലാവര്‍ക്കും മനസിലാക്കാന്‍ സഹായിച്ചെന്ന് വരില്ല. ആക്ഷേപ ഹാസ്യപരമായ വാക്കുകളെയും ചിത്രങ്ങളെയുമെല്ലാം ഏത് രീതിയിലും വളച്ചൊടിക്കപ്പെട്ടിരിക്കാം . തമാശയായി കാണിക്കുന്നത്. വസ്തുതയായി പ്രചരിക്കപ്പെട്ടാല്‍ അത് അപകടമുണ്ടാക്കും . സോഷ്യല്‍ മീഡിയാ പ്രചാരണങ്ങള്‍ കലാപങ്ങള്‍ക്ക് വഴിവെക്കാം. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ പങ്കുവെക്കുമ്പോള്‍ പ്രത്യേകിച്ചും, രാഷ്ട്രീയം, മതം, വംശം പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയാവുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും പ്രതേകിച്ചും ഇന്നത്തെ സമൂഹത്തിൽ.
https://www.facebook.com/Malayalivartha