രാജ്യത്തെ ജില്ലാ കലക്ടര്‍മാരുടെ പ്രവര്‍ത്തന മികവിനുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും

രാജ്യത്തെ ജില്ലാ കലക്ടര്‍മാരുടെ പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും ഉള്‍പ്പെടുന്നു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ അദീല അബ്ദുല്ല കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.
രാജ്യത്തെ മികച്ച 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്ക പട്ടികയിലാണ് 2019 മുതല്‍ വയനാട് ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുന്ന ഡോ. അദീല അബ്ദുല്ലയും ഇടംനേടിയത്.
മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ മികവ് മുന്‍നിര്‍ത്തിയാണ് പട്ടിക തയാറാക്കിയത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം ഈ മാസം 11-ന് നടക്കും.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കലക്ടര്‍മാര്‍ പ്രവര്‍ത്തന നേട്ടങ്ങള്‍ വിവരിക്കുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പവര്‍പോയിന്റ് അവതരണമാണ് അവസാന ഘട്ടത്തില്‍ അവതരിപ്പിക്കേണ്ടത്. ഈ അവതരണത്തില്‍ നിന്നാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക.
https://www.facebook.com/Malayalivartha