കോവിഡ് പ്രതിരോധത്തിന് ഹോമിയോ നല്ലതാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പരാമര്‍ശം വിവാദത്തില്‍

കോവിഡ് പ്രതിരോധത്തിന് ഹോമിയോ നല്ലതാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പരാമര്‍ശം വിവാദത്തില്‍. ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന പ്രസ്താവനയാണ് ഐ എം എയെ ചൊടിപ്പിച്ചത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യപ്രവർത്തകരെ അവഹേളിക്കരുതെന്നുമാണ് ഐ എം എ മന്ത്രിയാേട് ആവശ്യപ്പെട്ടത്. കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രവിരുദ്ധമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.
പത്തനംതിട്ട ഹോമിയോപതി ഡിഎംഒഡിഎംഒയും പ്രശസ്ത സംവിധായകനുമായ ഡോ. ബിജു ഉള്‍പ്പെട്ട സംഘം നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. കോവിഡിന്റെ പ്രതിരോധ മരുന്ന് ഹോമിയോയില്‍ ഉണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മരുന്ന് സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്തു. മരുന്ന് കഴിച്ച കുറച്ച് പേര്‍ക്ക് മാത്രമാണ് രോഗം വന്നത്. വന്നവര്‍ക്ക് തന്നെ മൂന്നോ നാലോ ദിവസം കൊണ്ട് മാറി– എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
അലോപ്പതി ഡോക്ടര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഒന്നാകെയാണ് മന്ത്രിയുടെ അവകാശവാദങ്ങളുടെ ശാസ്ത്രീയാടിത്തറ ചോദ്യം ചെയ്തത്. ഹോമിയോ മരുന്നായ ആര്‍സനിക്കം ആല്‍ബം 30 സിയാണ് രോഗ പ്രതിരോധത്തിനായി വിതരണം ചെയ്തത്. പലതവണ നേര്‍പ്പിച്ചുണ്ടാക്കുന്ന മരുന്നില്‍ ഒൗഷധത്തിന്റെ ഒരു തന്‍മാത്ര പോലും അവശേഷിക്കുന്നില്ലെന്നാണ് ഐഎംഎയുടെ നിലപാട്.
അതിനിടെ ഹോമിയോ മരുന്ന് കഴിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന അവകാശവാദവുമായി ഹോമിയോ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. ഹോമിയോ മരുന്നിലൂടെ പ്രതിരോധ ശേഷി ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് അസോസിയേഷന്റെ അവകാശവാദം മറ്റ് ചികിത്സാ വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയാണ് അലോപ്പതി ഡോക്ടർമാർക്കെന്ന് ഹോമിയോ ഡോക്റും സംവിധായകനുമായ ഡോ.ബിജു പറഞ്ഞു. ഡോ.ബിജുവിന്റെ പഠനത്തെ അധികരിച്ച് ആരോഗ്യ മന്ത്രി നടത്തിയ ഹോമിയോ അനുകൂല പ്രസ്‍താവനയെയാണ് ഐ എം എ വിമർശിച്ചത്.
അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പകുതിയോളം ജനങ്ങള്‍ക്കും ഹോമിയോ മരുന്ന് നല്‍കിയതായി ഗുജറാത്ത് സര്‍ക്കാര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ആഴ്സെനിക്കം ആല്‍ബം-30 എന്ന മരുന്നാണ് നിശ്ചയിച്ച അളവില്‍ വിതരണം ചെയ്തത്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 6.6 കോടിയാണ്. ഇതില്‍ 3.48 കോടി ജനങ്ങള്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ചു. മരുന്നുപയോഗിച്ച എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവായി രേഖപ്പെടുത്തിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ പകുതിയിലേറെ പ്രദേശത്ത് പ്രതിരോധ മരുന്ന് സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്തുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ മുന്നില്‍ അവതരിപ്പിച്ച കണക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ടത്. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുള്ള എല്ലാ വിഭാഗത്തിലെ മരുന്നുകളും കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുവെന്നും ഗുജറാത്ത് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha