മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുന്നു; ഗുരുതര ആരോപണവുമായി വടകര എംപി കെ മുരളീധരന്‍

സർക്കാരിനെതിരെയും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെയും ഗുരുതര ആരോപണവുമായി വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുകയാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മുകാരേക്കാള്‍ വലിയ ശല്യമായി യതീഷ് ചന്ദ്ര മാറിയെന്ന് മുരളീധരന്‍ പറഞ്ഞു.
വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം വാമനപുരം എം.എല്‍.എയും സി.പി.എം നേതാവുമായ ഡി കെ മുരളിയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും തമ്മിലുള്ള തര്‍ക്കങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു.
വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂര്‍ പൊന്നിയത്തെ ബോംബ് സ്‌ഫോടനവും മയക്കുമരുന്ന് വിഷയവും സി.ബി.ഐ അന്വേഷിക്കണം. കതിരൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha