സ്ഥിരമായി വീട്ടില്‍ വന്ന് യുവതിയെ വിളിച്ചുകൊണ്ടു പോവാറുണ്ടായിരുന്നു; പെൺകുട്ടിയുടെയും വീട്ടുകാരുടെയും വിശ്വാസം പിടിച്ചു പറ്റി ലൈംഗിക ചൂഷണത്തിന് വിധേയയാക്കി; യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാതാപിതാക്കള്‍

വിവാഹം നിശ്ചയിച്ച ശേഷം വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍ നഗറില്‍ ഹാരിഷ് (24) ആണ് ഉറപ്പിച്ച ശേഷം വിവാഹത്തിൽ നിന്നും പിന്‍മാറിയത്. ഇയാളെ തിങ്കളാഴ്ച അറസ്റ്റു ചെയ്തിരുന്നു.
വിവാഹത്തിനു മുൻപ് തന്നെ ഇയാൾ പെണ്‍കുട്ടിയുടെയും കുടുംബാഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയ ശേഷം, പല സ്ഥലങ്ങളില്‍ കൊണ്ടുപോയതായും അവര്‍ ആരോപിച്ചു. സ്ഥിരമായി വീട്ടില്‍ വന്ന് യുവതിയെ വിളിച്ചുകൊണ്ടു പോവാറുണ്ടായിരുന്നു. ഇതിനുപുറമേ, ജമാ അത്തിെന്റ വ്യാജ വിവാഹരേഖ കാട്ടി, നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഇത് നടത്തിയത്. പലഘട്ടങ്ങളിലായി യുവതിയില്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കളുടെ അറിവോടെയാണ് പണമിടപാടുകള്‍ നടത്തിയിട്ടുള്ളത്. അടുത്തിടെ ഹാരിഷ് തുടങ്ങിയ സ്ഥാപനത്തിെന്റ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും സ്വര്‍ണ്ണമാല വാങ്ങിയിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.
അതിനുശേഷം,സാമ്ബത്തിക ശേഷി ഇല്ലാ എന്നതിെന്റ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. യുവാവിെന്റ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമുള്െപ്പടെയുള്ളവര് മരണത്തിന് ഉത്തരവാദികളാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha