മീരാൻ ഈസ്റ്റേൺ വിറ്റൊഴിഞ്ഞു ; സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാകാത്ത പലചരക്ക് കടക്കാരൻ തന്റെ കടയിൽ പൊടിച്ച് വിൽക്കുന്ന മസാലക്കൂട്ടുകൾ വിൽക്കുന്നതിനായി ഈസ്റ്റേൺ എന്നപേരിൽ ഒരു തുടക്കം കുറിച്ചു; 1000 കോടിയോളം പണം വാരിയ കച്ചവടത്തിൻറെ കഥകളിതാ ......."

ഇന്ത്യയിൽ ഏതാണ്ട് അര നൂറ്റാണ്ടിനപ്പുറം അടിമാലി എന്ന ഹൈറേഞ്ച്‌ലെ ഗ്രാമ പ്രദേശത്ത് മീരാൻ എന്ന സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാകാത്ത പലചരക്ക് കടക്കാരൻ തന്റെ കടയിൽ പൊടിച്ച് വിൽക്കുന്ന മസാലക്കൂട്ടുകൾ വിൽക്കുന്നതിനായി ഈസ്റ്റേൺ എന്നപേരിൽ ഒരു തുടക്കം കുറിച്ചു. അത് വളർന്നു വരുകയും വലിയൊരു സംരംഭമായി മാറുകയും ചെയ്തു. കേരളത്തിൽ സാധാരണ രീതിയിൽ തന്നെ ഈസ്റ്റേൺ പച്ചപിടിച്ചു വന്നപ്പോൾ നാട്ടിലെ രാഷ്ട്രീയക്കാരും യൂണിയൻ നേതാക്കളും അത് പൂട്ടാനുള്ള നടപടിയിലേക്ക് കടന്നു. എന്നാൽ മീരാൻ തന്റെ ഫാക്റ്ററി കേരളത്തിന് പുറത്തേക്ക് പറിച്ചുനട്ടു. ഒപ്പം കേരളത്തിലെ കമ്പോളത്തിൽ അവ വ്യാപകമായി വിറ്റഴിക്കുകയും ചെയ്തു. ഇതാണ് അര നൂറ്റാണ്ടു മുൻപുള്ള ഈസ്റ്റേണിന്റെ തുടക്കം.
നോർവേയിൽ ഏറ്റവും വലിയൊരു നിക്ഷേപ സ്ഥാപനം കഴിഞ്ഞ ദിവസം ഈസ്റ്റേണിനെ സ്വന്തമാക്കി. ഏതാണ്ട് രണ്ടായിരം കോടി രൂപ ഇന്ത്യൻ ഭക്ഷ്യ സംസ്കരണ വിപണന രംഗത്തേക്ക് മുതൽ മുടക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ നോർവെൻ കമ്പനി മൈസൂർ ആസ്ഥാനമായ എം ടി ആർ ഫുഡ്സ് എന്ന കമ്പനിയെ സ്വന്തമാക്കുകയുണ്ടായി. ദുർഘടമായ ഇടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ സൈനികർക്കും മറ്റും ആവശ്യമായ ഭക്ഷണം ഉടനടി ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന രീതിയിലുള്ള പാക്കേജ്ഡ് ഫുഡ് കമ്പനിയാണ് എം ടി ആർ. പിന്നീട് അവരുടെ ഉത്പന്നങ്ങൾ വ്യാപകമായി പൊതു മാർക്കറ്റിലും വിൽക്കപ്പെടുകയുണ്ടായി. ഉപഭോക്താക്കളുടെ വിശ്വാസത്തിൽ ഒരുപടി മുന്നിൽ നിന്ന ഈ സ്ഥാപനത്തിന്റെ വളർച്ച മനസിലാക്കി ഏതാനും വർഷങ്ങൾക്ക് മുന്നേ തന്നെ നോർവേ ഈ കമ്പനി സ്വന്തമാക്കുകയുണ്ടായി. ഈ നോർവീജിയൻ കമ്പനി എം ടി ആർ ഫുഡ്‌സിലൂടെയാണ് ഇന്ത്യയിലെ വൻ നിക്ഷേപത്തിന് തയാറാക്കുകയും കഴിഞ്ഞ ഏതാനും മാസങ്ങളായി ചർച്ച ചെയ്തുകൊണ്ടിരുന്ന ഈസ്റ്റേൺ ഫുഡ്‌സുമായുള്ള അവരുടെ കൂട്ടായ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് കടക്കുകയും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്.
വളരെ പ്രതികൂലമായ സാഹചര്യത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ വളർത്തിയെടുത്ത ഒരു കമ്പനിയെ നോർവീജിയൻ കമ്പനി ഏറ്റെടുക്കുക എന്ന് പറയുന്നത് വളരെ നിസാരമായ കാര്യമല്ല.
https://www.facebook.com/Malayalivartha