സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ച് 1400 രൂപയായി

സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതി പ്രഖ്യാപിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയ കാര്യം അറിയിച്ചത്.
1300 രൂപയില്‍നിന്ന് 1400 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ധനവകുപ്പില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നും പിന്നീടുള്ള ഓരോ വര്‍ഷവും നൂറു രൂപവീതം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha