മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; മന്ത്രി തോമസ് ഐസക്കുമായി സമ്ബര്‍ക്കം ഉണ്ടായതിനാല്‍ ക്വാറന്റീനിലാണ് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രി തോമസ് ഐസക്കുമായി സമ്ബര്‍ക്കം ഉണ്ടായതിനാല്‍ ക്വാറന്റീനിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാന ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് അന്നും മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയിരുന്നു.
കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്ബര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജെന്‍ പരിശോധന നടത്തിയത്.സംസ്ഥാനത്ത് ഇന്ന് 3,349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3,058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചവരുടെ ഉള്‍പ്പടെ പരിശോധനഫലം വന്നതോടെ ഇന്ന് 12 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ മരണം 396 ആയി. തിരുവനന്തപുരത്ത് 558 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha